തത്തമ്മയ്ക്ക് കയ്യില്‍വച്ച് ആപ്പിള്‍ കൊടുക്കുന്ന യുവതി; കൗതുകമായി വീഡിയോ

Published : Sep 02, 2020, 04:12 PM ISTUpdated : Sep 02, 2020, 04:16 PM IST
തത്തമ്മയ്ക്ക് കയ്യില്‍വച്ച് ആപ്പിള്‍ കൊടുക്കുന്ന യുവതി; കൗതുകമായി വീഡിയോ

Synopsis

ഒരു സ്ത്രീയുടെ കൈവെള്ളയില്‍ ഇരുന്നുകൊണ്ട് ആ കൈയിലെ ആപ്പിൾ കൊത്തിത്തിന്നുന്ന തത്തമ്മയെ ആണ് വീഡിയോയില്‍ കാണുന്നത്.

മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ കൗതുകമുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഒരു തത്തമ്മയാണ് വീഡിയോയിലെ താരം. 

ഒരു സ്ത്രീയുടെ കൈവെള്ളയില്‍ ഇരുന്നുകൊണ്ട് ആ കൈയിലെ ആപ്പിൾ കൊത്തിത്തിന്നുന്ന തത്തമ്മയെ ആണ് വീഡിയോയില്‍ കാണുന്നത്. 28 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

 

'എന്തുമാകാൻ സാധിക്കുന്ന ഈ ലോകത്ത് കരുണയുള്ളവരായിക്കുന്നതാണ് വലുത്'- എന്നാണ്  വീഡിയോ പങ്കുവച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്. 82,000-ത്തിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. 

Also Read: ഓഫീസ് അസിസ്റ്റന്‍റിന്‍റെ പണിയെടുക്കുന്ന തത്ത; വൈറലായി വീഡിയോ...

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'