വീഡിയോ പകര്‍ത്തുന്നതിനിടെ ഫോണും കൊണ്ട് തത്ത പറന്നു; ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറല്‍

Published : Aug 26, 2021, 11:31 AM ISTUpdated : Aug 26, 2021, 11:32 AM IST
വീഡിയോ പകര്‍ത്തുന്നതിനിടെ ഫോണും കൊണ്ട് തത്ത പറന്നു; ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറല്‍

Synopsis

വീഡിയോ ചിത്രീകരണത്തിനിടെ മൊബൈൽ ഫോണും റാഞ്ചി പറന്ന ഒരു തത്തയുടെ വീഡിയോ ആണിത്. തത്ത കൊത്തിപ്പറന്ന ഫോണിൽ ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളാണ് സൈബര്‍ ലോകത്ത് ഹിറ്റായത്. 

തത്തകള്‍ ഭയങ്കര രസമുള്ള പക്ഷികളാണ്. എല്ലാവര്‍ക്കും അതിനെ ഏറെ ഇഷ്ടവുമാണ്.  തത്തയുമായി ബന്ധപ്പെട്ട ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

വീഡിയോ ചിത്രീകരണത്തിനിടെ മൊബൈൽ ഫോണും റാഞ്ചി പറന്ന ഒരു തത്തയുടെ വീഡിയോ ആണിത്. തത്ത കൊത്തിപ്പറന്ന ഫോണിൽ ചിത്രീകരിക്കപ്പെട്ട ദൃശ്യങ്ങളാണ് സൈബര്‍ ലോകത്ത് ഹിറ്റായത്. 

ഒരാളുടെ കൈയില്‍ നിന്ന് ഫോണും റാഞ്ചി തത്ത പറക്കുന്നതോടെയാണ് വീഡിയോയുടെ തുടക്കം. പ്രദേശത്തെ വീടുകള്‍ക്ക് മുകളിലൂടെ പറന്ന തത്ത മനോഹരമായ ദൃശ്യങ്ങളാണ് ഒപ്പിയെടുത്തത്. കുറച്ചുനേരം പറന്ന ശേഷം ഒരു കാറിന് മുകളില്‍ വന്നിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിച്ചത്. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. 

Also Read: കുരങ്ങന് ഒരു മാസ്ക് കളഞ്ഞുകിട്ടിയാല്‍ എന്തുചെയ്യും? വൈറലായി വീഡിയോ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ