ഒരു മാസം കൊണ്ട് കുറച്ചത് ആറ് കിലോ ശരീരഭാരം; പിന്നിലെ രഹസ്യം പങ്കുവച്ച് പാര്‍വതി കൃഷ്ണ

Published : Oct 31, 2021, 12:10 PM ISTUpdated : Nov 02, 2021, 03:50 PM IST
ഒരു മാസം കൊണ്ട് കുറച്ചത് ആറ് കിലോ ശരീരഭാരം; പിന്നിലെ രഹസ്യം പങ്കുവച്ച് പാര്‍വതി കൃഷ്ണ

Synopsis

ഇപ്പോഴിതാ പ്രസവശേഷം തന്‍റെ ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് പറയുകയാണ് പാര്‍വതി. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറയുന്നത്. 

സംഗീത ആല്‍ബങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തി പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് പാര്‍വതി കൃഷ്ണ (Parvathy krishna). 'മാലിക്' എന്ന സിനിമ കണ്ടവരുടെ ഏറെ പ്രശംസ നേടിയ നടി കൂടിയാണ് പാര്‍വതി. കഴിഞ്ഞ ഡിസംബര്‍ ഏഴിനാണ് പാർവതിക്കും സംഗീതസംവിധായകൻ ബാലഗോപാലിനും ആൺകുഞ്ഞ് (son) പിറന്നത്.

കുഞ്ഞിന്‍റെ വിശേഷങ്ങളുമായി താരം എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ സജ്ജീവമാണ്. ഇപ്പോഴിതാ പ്രസവശേഷം തന്‍റെ ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് പറയുകയാണ് പാര്‍വതി. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് താരം ഇക്കാര്യം പറയുന്നത്. ഓൺലൈൻ ഫിറ്റ്നസ് ഗ്രൂപ്പിന്‍റെ സഹായത്തോടെയാണ് താരം ശരീരഭാരം കുറച്ചത്. അവര്‍ നല്‍കിയ ഡയറ്റും വർക്കൗട്ടും പിന്തുടര്‍ന്ന് ഒരു മാസം കൊണ്ട് ആറ് കിലോ വരെ കുറച്ചെന്നും പാര്‍വതി പറയുന്നു. കുഞ്ഞിന് ആറ് മാസം കഴിഞ്ഞാണ് ശരീരഭാരം കുറയ്ക്കാനായി താന്‍ ഡയറ്റ് ചെയ്തു തുടങ്ങിയതെന്നും പാര്‍വതി പറയുന്നു. 

വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍ കൊണ്ടുള്ള സിംപിള്‍ ഡയറ്റാണ് പിന്തുടര്‍ന്നത് എന്നും താരം പറയുന്നു. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും ഷുഗറും പൂർണമായി ഒഴിവാക്കി. അതുപോലെ ചായയും കാപ്പിയും ഉപേക്ഷിച്ചു. ഒരു ദിവസം തുടങ്ങുന്നത് ചെറു ചൂടുവെള്ളം കുടിച്ചുകൊണ്ടാണ്. അല്ലെങ്കില്‍ തലേ ദിവസം വെള്ളത്തിൽ ഇട്ടു വച്ച ഉണക്കമുന്തിരി കഴിക്കും. ബ്രേക്ക് ഫാസ്റ്റിന് മൂന്ന് ദോശയോ അപ്പമോ ചപ്പാത്തിയോ.. അങ്ങനെ എന്തെങ്കിലും കഴിക്കും. ഒപ്പം ചിക്കന്‍ കറിയോ മുട്ട കറിയോ ദാല്‍ കറിയോ ഉണ്ടാകും. 

രാവിലെ ചെറിയ രീതിയില്‍ വർക്കൗട്ടും ചെയ്യുമായിരുന്നു. ലഞ്ചിന് മുമ്പ് ഫ്രൂട്ട്സും കഴിക്കുമായിരുന്നു. ഉച്ചയ്ക്ക് ബ്രൌണ്‍ റൈസോ ചപ്പാത്തിയോ കഴിക്കും. കൂടെ പച്ചക്കറി തോരനും ഫിഷ് കറിയോ ചിക്കന്‍ കറിയോ ഉണ്ടാകും. വൈകുന്നേരം ഫ്രൂട്ട്സ് കഴിക്കും.

രാത്രി ഏഴ്- എട്ട് മണിക്കുള്ളില്‍ തന്നെ ഡിന്നർ കഴിക്കുമായിരുന്നു. രാത്രി മൂന്ന് റൊട്ടിയോ അല്ലെങ്കില്‍ രണ്ട് ചപ്പാത്തിയോ കഴിക്കും. പ്രസവസമയത്ത് 82 കിലോ വരെയായിരുന്ന തന്‍റെ ഇപ്പോഴത്തെ ഭാരം 60 കിലോ ആണെന്നും പാര്‍വതി പറഞ്ഞു. 

Also Read: 15 ദിവസം കൊണ്ട് കുറച്ചത് 5 കിലോ ശരീരഭാരം; ഡയറ്റ് പ്ലാന്‍ പങ്കുവച്ച് ഡിംപിൾ റോസ്

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ