പിന്നാലെ തിമിംഗലം; ഒടുവിൽ ബോട്ടിലേയ്ക്ക് ചാടിക്കയറി പെൻഗ്വിൻ; വൈറലായി വീഡിയോ

Published : Mar 10, 2021, 09:11 AM ISTUpdated : Mar 10, 2021, 09:20 AM IST
പിന്നാലെ തിമിംഗലം; ഒടുവിൽ ബോട്ടിലേയ്ക്ക് ചാടിക്കയറി പെൻഗ്വിൻ; വൈറലായി വീഡിയോ

Synopsis

കടലിൽ കാഴ്ച കാണാൻ ഇറങ്ങിയതാണ് സഞ്ചാരികൾ. അവിടെ പെൻഗ്വിനെ പിന്തുടർന്നെത്തുന്ന കൊലയാളി തിമിംഗലങ്ങളെ കണ്ടതോടെ യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 

പിന്നാലെ പാഞ്ഞ കൊലയാളി തിമിംഗലങ്ങളിൽ നിന്നും രക്ഷപ്പെടാൻ യാത്രക്കാരുടെ ബോട്ടിൽ ചാടി കയറി പെൻഗ്വിൻ. ഇതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അന്റാർട്ടിക്കയിലാണ് സംഭവം നടന്നത്. 

കടലിൽ കാഴ്ച കാണാൻ ഇറങ്ങിയതാണ് സഞ്ചാരികൾ. അവിടെ പെൻഗ്വിനെ പിന്തുടർന്നെത്തുന്ന കൊലയാളി തിമിംഗലങ്ങളെ കണ്ടതോടെ യാത്രക്കാരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഒരു കുട്ടി പെൻഗ്വിന്റെ പിന്നാലെയാണ് തിമിംഗങ്ങള്‍ പാഞ്ഞത്. സഞ്ചാരികളുടെ ഒരു യാത്രാ ബോട്ടിനു ചുറ്റുമായിരുന്നു പെൻഗ്വിന്റെ ജീവനായുള്ള ഓട്ടം.

ഏറെനേരം ബോട്ടിന് ചുറ്റും നീന്തി രക്ഷപ്പെടാൻ പെൻഗ്വിൻ ശ്രമിച്ചെങ്കിലും തിമിംഗലങ്ങൾ വിടാതെ പിന്തുടരുകയായിരുന്നു. ഇടയ്ക്ക് ബോട്ടിലേയ്ക്ക് ചാടിക്കയറാൻ പെൻഗ്വിൻ ശ്രമിച്ചെങ്കിലും വശങ്ങളിൽ ഇടിച്ചു കടലിലേയ്ക്ക് തന്നെ വീഴുകയായിരുന്നു. വീണ്ടും ഏറെ ദൂരം പോയശേഷം തിരികെ വന്ന പെൻഗ്വിൻ, രണ്ടാംതവണ ബോട്ടിലേയ്ക്കു ചാടിക്കയറുകയായിരുന്നു. വീണ്ടും കടലിലേയ്ക്ക് വീഴാതെ യാത്രക്കാർ പെൻഗ്വിനെ ബോട്ടിനുള്ളിലേയ്ക്ക് കയറ്റുന്നതും വീഡിയോയില്‍ കാണാം. 

കുറച്ചുസമയം പെൻഗ്വിനെ തേടി  അലഞ്ഞ ശേഷം തിമിംഗലങ്ങൾ സ്ഥലം വിടുകയും ചെയ്തു. കുറച്ചുദൂരം ബോട്ടിൽ യാത്ര ചെയ്ത ശേഷം പെൻഗ്വിനും തിരികെ വെള്ളത്തിലേയ്ക്കു ചാടി.

 

Also Read: മൂര്‍ഖന്‍ പാമ്പിനെ രക്ഷിക്കാന്‍ യുവാവ് കിണറ്റിലേയ്ക്ക് ചാടി; വൈറലായി വീഡിയോ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ