ലോകത്തിലെ ഏറ്റവും നീളം കൂടിയ ഷൂസുമായി അഡിഡാസ്; ട്രോളി സോഷ്യല്‍ മീഡിയ!

Published : Mar 09, 2021, 03:21 PM ISTUpdated : Mar 09, 2021, 03:31 PM IST
ലോകത്തിലെ ഏറ്റവും നീളം കൂടിയ ഷൂസുമായി അഡിഡാസ്; ട്രോളി സോഷ്യല്‍ മീഡിയ!

Synopsis

എസ്റ്റോണിയൻ റാപ്പറായ ടോമി ക്യാഷ് ഈ ഷൂസ് ധരിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി.

പ്രമുഖ ബ്രാന്‍റായ അഡിഡാസിന്‍റെ പുത്തന്‍ കളക്ഷനിലുള്ള ഷൂസ് ആണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ താരം. ലോകത്തിലെ ഏറ്റവും നീളമുള്ള ഷൂസുമായാണ് അഡിഡാസ് ഇത്തവണ എത്തുന്നത്. 

ഒരു മീറ്ററിനടുത്ത് നീളമുണ്ട് ഷൂസിന്. ഇരു കാലുകൾക്കുമുള്ള ഷൂസിന് രണ്ട് നിറമാണ്. ഇടത് കാലില്‍ വെള്ള നിറത്തിലും വലത് കാലില്‍ കറുപ്പ് നിറത്തിലുമാണ് ഷൂസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഷൂലെയ്സ് കെട്ടാനായി നാല്‍പത് നിര ദ്വാരങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

 

 

എസ്റ്റോണിയൻ റാപ്പറായ ടോമി ക്യാഷ് ഈ ഷൂസ് ധരിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ചിത്രങ്ങള്‍ വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. എന്തിന് അഡിഡാഡ് ഇങ്ങനെയൊരു ക്രൂരത ചെയ്തുവെന്നാണ് ആളുകള്‍ ചോദിക്കുന്നത്.  സാമൂഹിക അകലം പാലിക്കുന്നതിനാണോ ഇങ്ങനെയൊരു ഷൂസ് എന്നും ചിലര്‍ കമന്‍റ് ചെയ്തു.  

Also Read: 'പുല്ലിന്‍റെ കറ' പിടിച്ച ജീൻസുമായി ആഡംബര ഫാഷൻ ബ്രാൻഡ്; വില കേട്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ...
 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ