'രണ്ട് കുട്ടികളുടെ അമ്മയാണെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ആരും വിശ്വസിക്കില്ല'; അറിയാം ഈ വീട്ടമ്മയുടെ 'ഡയറ്റ് പ്ലാൻ'

By Web TeamFirst Published Jul 13, 2019, 11:55 AM IST
Highlights

ശരീരഭാരം ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമായി മാറിയിട്ടുണ്ട്. വീട്ടമ്മമാരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ചെറുപ്പക്കാര്‍ക്ക് ജിമ്മില്‍ പോയും ഡയറ്റ് ചെയ്തും തടി കുറയ്ക്കാന്‍ എളുപ്പമാണ്. വീട്ടമ്മമാര്‍ക്ക് പലപ്പോഴും ഇതൊരു വെല്ലുവിളിയാണ്. 

ശരീരഭാരം ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമായി മാറിയിട്ടുണ്ട്. വീട്ടമ്മമാരെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ചെറുപ്പക്കാര്‍ക്ക് ജിമ്മില്‍ പോയും ഡയറ്റ് ചെയ്തും തടി കുറയ്ക്കാന്‍ എളുപ്പമാണ്. വീട്ടമ്മമാര്‍ക്ക് പലപ്പോഴും ഇതൊരു വെല്ലുവിളിയാണ്.

എന്നാല്‍ 32 വയസ്സുകാരി മനീഷയ്ക്ക് ഒരു ദിവസം കണ്ണാടിയില്‍ തന്‍റെ രൂപം കണ്ടപ്പോള്‍ തനിക്ക് ഒരു മാറ്റം അനിവാര്യമാണെന്ന് തോന്നി. അങ്ങനെയാണ് മനീഷ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. ആറ് മാസത്തെ കഠിനശ്രമം കൊണ്ടാണ് താന്‍ ശരീരഭാരം കുറച്ചത് എന്ന് മനീഷ പറയുന്നു. 

82 കിലോയായിരുന്നു മനീഷയുടെ ശരീരഭാരം. ആറ് മാസം കൊണ്ട് 24 കിലോയാണ് മനീഷ കുറച്ചത്. ഇപ്പോള്‍ താന്‍ രണ്ട് കുട്ടികളുടെ അമ്മയാണെന്ന് പറഞ്ഞാല്‍  ആരും വിശ്വസിക്കില്ല എന്നും മനീഷ പറയുന്നു. 

ശരീരഭാരം കുറയ്ക്കാൻ മനീഷ ചെയ്ത് വന്ന ഡയറ്റ് പ്ലാൻ ഇതാണ്...

ബ്രേക്ക്ഫാസ്റ്റ്...

പാല്‍, മുട്ടയുടെ വെള്ള രണ്ടെണ്ണം എന്നിവയാണ് മനീഷയുടെ പ്രഭാതഭക്ഷണം. പിന്നെ കുറച്ച് പഴവര്‍ഗങ്ങളും കഴിക്കുമത്രേ. 

ഉച്ചഭക്ഷണം...

ദാല്‍ ആണ് ഉച്ചയ്ക്ക് പ്രധാനമായി കഴിക്കുന്ന ഭക്ഷണം. ചപ്പാത്തിയുടെ കൂടെയാണ് ദാല്‍ കഴിക്കുന്നത്. ഒപ്പം തൈരും കുടിക്കും. 

രാത്രിഭക്ഷണം...

ഏഴരയ്ക്ക് മുന്‍പ് രാത്രി ഭക്ഷണം കഴിച്ചിരിക്കും. രണ്ട് ചപ്പാത്തിയും ദാലും പച്ചക്കറികളുമാണ് രാത്രി ഭക്ഷണം. 

ഒഴിവാക്കിയത്...

നോണ്‍ വെജ് ഭക്ഷണം പൂര്‍ണ്ണമായി ഒഴിവാക്കി. 

വ്യായാമം...

ദിവസവും രാവിലെ നടക്കാന്‍ പോകും. അതുപോലെ തന്നെ, യോഗ പരിശീലനവും ചെയ്യാറുണ്ട്. വ്യായാമം ചെയ്യുന്നതിന് മുന്‍പ് നാരങ്ങാ വെള്ളം കുടിക്കും. ഇഞ്ചിയും തേനും ചേര്‍ത്ത നാരങ്ങാ വെള്ളമാണ് കുടിക്കുന്നത്. വ്യായാമത്തിന് ശേഷം നാല് മുട്ട പുഴുങ്ങിയതും പാലും കുടിക്കും. 


 

click me!