'മിന്നൽ മിനി' ; വെെറലായി അരുണ്‍ രാജിന്റെ മറ്റൊരു ഫോട്ടോഷൂട്ട്

Published : Aug 22, 2022, 04:58 PM ISTUpdated : Aug 23, 2022, 05:06 PM IST
'മിന്നൽ മിനി'  ; വെെറലായി അരുണ്‍ രാജിന്റെ മറ്റൊരു ഫോട്ടോഷൂട്ട്

Synopsis

മിന്നൽ മുരളി സിനിമയിൽ നിന്നു പ്രചോദനം ഉൾകൊണ്ട് തയ്യാറാക്കിയ ഫോട്ടോഷൂട്ടാണ് ചർച്ചയായിരിക്കുന്നത്. സൂപ്പർ പവറുള്ള ഒരു സ്ത്രീയെയാണ് ഇതിൽ അരുൺ അവതരിപ്പിച്ചിരിക്കുന്നത്.   

ഫോട്ടോഗ്രഫർ അരുൺ രാജ് നായർ ഒരുക്കിയ കൺസപ്റ്റ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വെെറലായി കൊണ്ടിരിക്കുന്നു. മിന്നൽ മുരളി സിനിമയിൽ നിന്നു പ്രചോദനം ഉൾകൊണ്ട് തയ്യാറാക്കിയ ഫോട്ടോഷൂട്ടാണ് ചർച്ചയായിരിക്കുന്നത്. സൂപ്പർ പവറുള്ള ഒരു സ്ത്രീയെയാണ് അരുൺ ഫോട്ടോ ഷൂട്ടിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.

'എല്ലാ സ്ത്രീകൾക്ക് ഉള്ളിലും അവർ അറിയാതെ തന്നെ ഒരു സൂപ്പർ ഹീറോ ഒളിഞ്ഞിരുപ്പുണ്ട്. കൗമാരം, യൗവനം, വാർദ്ധക്യം ഓരോ ജീവിത യാത്രകളിലെ വേദനകളിലും സന്തോഷങ്ങളിലും അവളെ  അതി ജീവിക്കാൻ സഹായിച്ച സൂപ്പർ പവർ അവളുടെത് മാത്രം. സ്വയം ആർജിച്ചെടുത്ത സൂപ്പർ പവർ കൊണ്ട് തന്നെ  സൂപ്പർ ഹീറോ ആയ അവൾക്ക് ഒരു സൂപ്പർ പവർ കൂടെ കിട്ടി കഴിഞ്ഞാൽ നൂറ് മിന്നൽ മുരളിയേക്കാൾ അവൾ പവർ ഫുള്ളായിരിക്കും...' -  എന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുക്കുന്നത്.

സൂപ്പർ പവർ ഇല്ലാതെ തന്നെ സൂപ്പർ വ്യുമൺ ആണ് ഈ സമൂഹത്തിലെ ഓരോ സ്ത്രീയും. അപ്പോൾ സൂപ്പർ വ്യുമണിന് സൂപ്പർ പൗവർ കൂടി കിട്ടി കഴിഞ്ഞാൽ അവർ കൂടുതൽ കരുത്തുള്ളവരാകുന്നു. അതായത് മിന്നൽ മുരളിയെക്കാൾ മുന്നിലായിരിക്കും അവർ. ആ ഒരു ചിന്താ​ഗതിയാണ് ഈ ഫോട്ടോ ഷൂട്ട് ചെയ്യണമെന്ന തീരുമാനത്തിലെത്തിയതെന്ന് അരുൺ രാജ് പറഞ്ഞു. മീനാക്ഷി അനിലാണ് മിന്നൽ മിനിയായത്. അനന്തു കെ.പ്രകാശ്, രേവതി, നിമിഷ ആദർശ് എന്നിവരാണ് മറ്റു വേഷങ്ങൾ ചെയ്തിരിക്കുന്നത്. 

'അച്ഛൻ, ഇനിയും വായിച്ചു തീരാത്ത മഹാകാവ്യം'; ഫാദേഴ്സ് ഡേയിൽ വ്യത്യസ്തമായൊരു ഫോട്ടോ ഷൂട്ട്

ഇതിന് മുമ്പ് അരുൺ രാജ് പങ്കുവച്ച ലോക മാതൃദിനത്തിൽ ചെയ്ത് മദേഴ്‌സ് ഡേ കൺസെപ്റ്റ് ഫോട്ടോഷൂട്ട് വെെറലായിരുന്നു. ജന്മം നൽകിയാൽ മാത്രമേ ഒരു സ്ത്രീ അമ്മയാകു എന്നുണ്ടോ? എന്ന് കുറിച്ച് കൊണ്ടാണ് ചിത്രങ്ങളാണ് പങ്കുവച്ചത്.  ഒരു സ്ത്രീയിൽ നിന്നും അമ്മയിലേക്കുള്ള ദൂരം അത്രയും വലുതാണ്. അവളുടെ സ്വപ്‌നങ്ങൾ, കാഴ്ച്ചപ്പാടുകൾ, ആഗ്രഹങ്ങൾ എല്ലാം വ്യത്യസ്തമാണെന്ന് അരുൺ കുറിച്ചു.

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ