'പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്ന ലേബൽ വേണമെന്ന് ആദ്യം ആഗ്രഹിച്ചത് ഇന്ദ്രനാണ്'; പൂര്‍ണ്ണിമ പറയുന്നു...

Anooja Nazarudheen   | Asianet News
Published : Dec 17, 2019, 09:22 AM ISTUpdated : Jan 05, 2020, 08:28 AM IST
'പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്ന ലേബൽ വേണമെന്ന് ആദ്യം ആഗ്രഹിച്ചത് ഇന്ദ്രനാണ്'; പൂര്‍ണ്ണിമ പറയുന്നു...

Synopsis

'ഫാഷന്‍ എനിക്ക് ചെറുപ്പത്തിലെ ഇഷ്ടമുള്ള കാര്യമായിരുന്നു. ഫാഷനെ കുറിച്ച് പഠിക്കാന്‍ പോകണമെന്നായിരുന്നു എന്‍റെ ആഗ്രഹം'- പൂര്‍ണ്ണിമ

മലയാളികള്‍ക്ക് പ്രിയപ്പെട്ട താരദമ്പതികളായ ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. സീരിയലില്‍ നിന്നും സിനിമയിലേക്കെത്തിയ പൂര്‍ണ്ണിമ ഇപ്പോള്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. പൂര്‍ണ്ണിമ 'പ്രാണ' എന്ന വസ്ത്രസ്ഥാപനം തുടങ്ങിയിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാകുന്നു. പ്രാണയെ കുറിച്ചും ഇപ്പോഴത്തെ ഫാഷന്‍ ട്രെന്‍ഡുകളെ കുറിച്ചും പൂര്‍ണ്ണിമ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് മനസ്സുതുറക്കുകയാണ്. 'പൂര്‍ണ്ണിമ ഇന്ദ്രജിത്ത്' എന്നൊരു ലേബൽ ഉണ്ടാകണമെന്ന് ആദ്യം ആഗ്രഹിച്ചത് ഇന്ദ്രനാണ് എന്ന് പൂര്‍ണ്ണിമ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. 

'ഫാഷന്‍ എനിക്ക് ചെറുപ്പത്തിലെ ഇഷ്ടമുള്ള കാര്യമായിരുന്നു. ഫാഷനെ കുറിച്ച് പഠിക്കാന്‍ പോകണമെന്നായിരുന്നു എന്‍റെ ആഗ്രഹം. അന്ന് കേരളത്തില്‍ ഫാഷനെ കുറിച്ച് പഠിക്കാനുള്ള അവസരങ്ങളും കുറവായിരുന്നു.  പൂര്‍ണ്ണിമ ഇന്ദ്രജിത്ത് എന്നൊരു ലേബൽ ഉണ്ടാകണമെന്ന ആദ്യ ആഗ്രഹം ഇന്ദ്രന്‍റെതാണ്. കല്ല്യാണം കഴിഞ്ഞ സമയത്തായിരുന്നു അത്. അന്ന് അത് അത്ര കാര്യമായി എടുത്തില്ല. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് കുട്ടികള്‍ ഒക്കെ വലുതായപ്പോഴാണ് ഇനി എങ്കിലും തുടങ്ങാം എന്ന് വിചാരിച്ചത്'- പൂര്‍ണ്ണിമ പറഞ്ഞു. 

'തന്‍റെയുള്ളില്‍ ഒരു ഫാഷന്‍ ഡിസൈനറുണ്ടെന്ന് തിരിച്ചറിഞ്ഞത് ചുറ്റുമുളളവരും പ്രേക്ഷകരുമാണെന്നും പൂര്‍ണ്ണിമ പറയുന്നു. ഏഷ്യാനെറ്റിന്‍റെ തന്‍റെ യുവര്‍ ചോയ്സ് പരിപാടിയിലൂടെയാണ് താന്‍ അവതാരികയായി എത്തുന്നത്. അന്നൊക്കെ പ്രേക്ഷകര്‍ കത്തുകളിലൂടെ തന്‍റെ വസ്ത്രത്തെ കുറിച്ചും കമ്മലിനെ കുറിച്ചും പൊട്ടിനെ കുറിച്ചുമൊക്കെ എഴുതിയിരുന്നു. ഞാന്‍ ചെയ്യുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമാകുന്നുണ്ട് എന്ന് തോന്നിയത് അപ്പോഴാണ്. 2013ലാണ് പ്രാണ തുടങ്ങിയത്'- പൂര്‍ണ്ണിമ പറയുന്നു. 

വീഡിയോ കാണാം...

"

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ