ക്രിസ്മസ് ട്രീയിൽ ഉണ്ടായിരുന്ന അതിഥിയെ കണ്ട് ഞെട്ടി; 10 അടി നീളമുള്ള പെരുമ്പാമ്പ്

Published : Dec 16, 2019, 09:05 PM IST
ക്രിസ്മസ് ട്രീയിൽ ഉണ്ടായിരുന്ന അതിഥിയെ കണ്ട് ഞെട്ടി; 10 അടി നീളമുള്ള പെരുമ്പാമ്പ്

Synopsis

അതിരാവിലെ വരുന്ന പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്ന ശീലം ലിയന്നെയ്ക്കുണ്ട്. പക്ഷികൾ അസാധാരണ ശബ്ദത്തിൽ ചിലയ്ക്കുന്നതാണ് ലിയന്നെ കണ്ടത്. എന്താണ് സംഭവിച്ചതെന്ന് അറിയാനായി ബാൽക്കണിയിൽ എത്തിയപ്പോഴാണ് ആ കാഴ്ച്ച കാണുന്നത്. 

സിഡ്നി: ലിയന്നെ ചാപ്മാൻ എന്ന യുവതി ക്രിസ്മസ് ട്രീയിൽ ഉണ്ടായിരുന്ന അതിഥിയെ കണ്ട് ശരിക്കുമൊന്ന് ഞെട്ടി. ക്രിസ്മസ് ട്രീയിൽ ഉണ്ടായിരുന്നത് 10 അടി നീളമുള്ള പെരുമ്പാമ്പായിരുന്നു. ലിയന്നെയുടെ വീട്ടിൽ പതിവായി പക്ഷികളും മൃ​ഗങ്ങളും അതിഥികളായി എത്താറുണ്ട്. 

അതിരാവിലെ വരുന്ന പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്ന ശീലം ലിയന്നെയ്ക്കുണ്ട്. പക്ഷികൾ അസാധാരണ ശബ്ദത്തിൽ ചിലയ്ക്കുന്നതാണ് ലിയന്നെ കണ്ടത്. എന്താണ് സംഭവിച്ചതെന്ന് അറിയാനായി ബാൽക്കണിയിൽ എത്തിയപ്പോഴാണ് ക്രിസ്മസ് ട്രീയിൽ പെരുമ്പാമ്പിനെ കാണുന്നത്.

ക്രിസ്മസ് ട്രീയിൽ ചുറ്റിക്കിടക്കുന്ന അതിഥിയെക്കണ്ട് ആദ്യമൊന്ന് ലിയന്നെ ഞെട്ടി. എന്നാൽ വൈകാതെ പെരുമ്പാമ്പിന്റെ ഒരു ചിത്രമെടുക്കാനും മറന്നില്ല. ഏതായാലും ഈ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു. ചില മാധ്യമങ്ങളിൽ വാർത്തയും വന്നു. 
 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ