ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും ക്രിക്കറ്റ്താരം വിരാട് കോലിയും. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളാകാന്‍ പോകുന്ന വിവരം പങ്കുവച്ചത്. അന്നുമുതല്‍ അനുഷ്‌ക പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. 

താരത്തിന്റെ മെറ്റേണിറ്റി ഫാഷനും ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഗര്‍ഭിണിയായ അനുഷ്ക ഭക്ഷണം കഴിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. ഇന്നലെ വൈകുന്നേരം ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്ന വീഡിയോ ആണ് അനുഷ്ക ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കിയത്. 

 

ഫ്രഞ്ച് ഫ്രൈസ് മയണൈസില്‍ മുക്കി കഴിക്കുകയാണ് അനുഷ്ക. വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

അടുത്തിടെ കറുപ്പ് നിറത്തിലുള്ള മോണോക്കിനി ധരിച്ച് സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്ന അനുഷ്കയുടെ ചിത്രവും സൈബര്‍ ലോകത്ത് വൈറലായിരുന്നു.

 

ഇക്കഴിഞ്ഞ മാസമാണ് വിരാട് കോലിയും അനുഷ്‌കയും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഗര്‍ഭിണിയായ അനുഷ്‌കയെ വിരാട് ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. 'ഞങ്ങളിനി മൂന്ന്, 2021 ജനുവരിയില്‍ വരും' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

 
 
 
 
 
 
 
 
 
 
 
 
 

And then, we were three! Arriving Jan 2021 ❤️🙏

A post shared by AnushkaSharma1588 (@anushkasharma) on Aug 26, 2020 at 10:32pm PDT

Also Read: ഗർഭിണിയായ ഭാര്യക്ക് ഈ ഭക്ഷണം മുഖ്യം; ഇഷ്ടഭക്ഷണം കഴിക്കുന്ന പേളിയുടെ വീഡിയോയുമായി ശ്രീനിഷ്