ഷൂസിന്‍റെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്; വില കേട്ട് അമ്പരന്ന് ആരാധകര്‍

Published : Jun 23, 2019, 05:17 PM ISTUpdated : Jun 23, 2019, 05:33 PM IST
ഷൂസിന്‍റെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്; വില കേട്ട് അമ്പരന്ന് ആരാധകര്‍

Synopsis

താരങ്ങള്‍ ധരിക്കുന്ന വസ്ത്രം, ബാഗ് എന്നിവയൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയിലൂടെ നടന്‍ പൃഥ്വിരാജ് സുകുമാരൻ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

താരങ്ങള്‍ ധരിക്കുന്ന വസ്ത്രം, ബാഗ് എന്നിവയൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയിലൂടെ നടന്‍ പൃഥ്വിരാജ് സുകുമാരൻ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 'ഫാമിലി' എന്ന ക്യാപ്ഷനോട് കൂടി പൃഥ്വിരാജും ഭാര്യ സുപ്രിയയും മകളും ധരിച്ചിരുന്ന ഷൂസിന്‍റെ ചിത്രമാണ് പൃഥ്വിരാജ്  തന്‍റെ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും പങ്കുവെച്ചത്. 

 

 

ഈ ചിത്രത്തിന്‍റെ കൂടുതൽ രസകരമായ വിശേഷങ്ങൾ കണ്ടുപിടിച്ചിരിക്കുകയാണ് ചില സോഷ്യൽ മീഡിയ വിരുതന്മാർ . പൃഥ്വിരാജ് ധരിച്ച ബലൻസിയേഗയുടെ ഷൂസിന്‍റെ വില എത്രയാണ് എന്നതാണ് പുതിയ വാര്‍ത്ത. 

1.10 ലക്ഷത്തിലധികം രൂപയാണ് പൃഥ്വിരാജിന്‍റെ ഈ ഷൂസിന്‍റെ വിലയത്രേ. മൂന്ന് പേരുടെയും ഷൂസുകളുടെ വില കൂട്ടിയാൽ മൂന്ന് ലക്ഷത്തിലധികം വരും എന്നാണ് കണക്ക് എന്നും സോഷ്യല്‍ മീഡിയ പറയുന്നു. 


 

PREV
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ