സോനത്തിന്‍റെ മഞ്ഞ ഉടുപ്പിന്‍റെ വില കേട്ട് അമ്പരന്നോ?

Published : Apr 25, 2019, 10:51 PM ISTUpdated : Apr 25, 2019, 11:31 PM IST
സോനത്തിന്‍റെ മഞ്ഞ ഉടുപ്പിന്‍റെ വില കേട്ട് അമ്പരന്നോ?

Synopsis

അടുത്തിടെ ഫില ഇന്ത്യ വെജ് നോണ്‍വെജ് സ്നീക്കര്‍ ലോഞ്ച് ചടങ്ങില്‍ സോനം ധരിച്ച വസ്ത്രമാണ് പുതിയ ചര്‍ച്ച.

ഉടയാടകളുടെ പുതുഅഴകളവുകളിൽ പ്രേക്ഷക കണ്ണുകളെ കോർത്തെടുക്കാൻ കഴിവുള്ളവരാണ്​ പല ബോളിവുഡ്​ സുന്ദരിമാരും. ആ വർണവൈവിധ്യങ്ങൾ ബോളിവുഡിനും പുറത്തും പലപ്പോഴും ചർച്ചയും ശ്രദ്ധയുമാകാറുണ്ട്​. അതില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് ഫാഷന്‍ ലോകത്തെ ഞെട്ടിക്കാറുളള ബോളിവുഡ് സുന്ദരിയാണ് സോനം കപൂര്‍. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം.

 

 

അനില്‍ കപൂറിന്‍റെ പ്രിയപുത്രിയും ആനന്ദ് അഹൂജയുടെ പത്നി കൂടിയായ സോനം എപ്പോഴും തന്‍റെതായ ഫാഷന്‍ സെന്‍സ് കാഴ്ചവെക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ അനുകരിക്കുന്നതും സോനത്തിനെ തന്നെയാണ്. വസ്ത്രങ്ങള്‍ക്ക് വേണ്ടി എത്ര രൂപ മുടക്കാനും  സോനം തയ്യാറാണ്.

 

 

അടുത്തിടെ ഫില ഇന്ത്യ വെജ് നോണ്‍വെജ് സ്നീക്കര്‍ ലോഞ്ച് ചടങ്ങില്‍ സോനം ധരിച്ച വസ്ത്രമാണ് പുതിയ ചര്‍ച്ച.

 

 

മസ്റ്റാർഡ് യെല്ലോ നിറത്തില്‍ പഫ് കൈയുള്ള സില്‍വിയ തെരാസ്സി മിയോസോട്ടിസ് ഡ്രസ്സാണ്  സോനം ധരിച്ചത്. ഇതിന്‍റെ വില കേട്ട ബി ടൗൺ മൂക്കത്തു വിരല്‍ വെച്ചുപോയത്രേ. 980 ഡോളറാണ് സോനം ഇതിന് ചെലവാക്കിയത്. അതായത് ഏകദേശം 67, 985 രൂപ. ഒരു ഓണ്‍ലൈന്‍ ആപ്പില്‍ സോനം ധരിച്ച വസ്ത്രവും ലഭ്യമാണ്. 

 


 

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'