ജെൻ സി മദ്യപാനം ഉപേക്ഷിക്കുന്നു? ചർച്ചയായി 'സീബ്ര സ്ട്രിപ്പിംഗ്', ആരോഗ്യത്തിന് മുൻഗണനയെന്ന് പുതുതലമുറ

Published : Oct 30, 2025, 01:36 PM IST
No To Alcohol

Synopsis

ജെൻ സി വിഭാഗത്തിൽ മദ്യപാനം ഉപേക്ഷിക്കുന്നവരുടെ എണ്ണം ആഗോളതലത്തിൽ വർദ്ധിക്കുന്നതായി ന്യൂ ഗ്ലോബൽ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇവരിൽ 36% പേർ ഒരിക്കലും മദ്യം കഴിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്. 

ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ആഗോളതലത്തിൽ ഒരു വലിയ തലമുറ മാറ്റമാണ് അടുത്തിടെ കാണാൻ സാധിക്കുന്നത്. ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ പ്രത്യേകിച്ച് ജെൻ സി വിഭാഗത്തിൽപ്പെട്ട യുവജനങ്ങൾക്കിടയിൽ ആണ് ഈ മാറ്റമെന്നാണ് പുറത്ത് വന്ന പഠനം വിശദമാക്കുന്നത്. ജെൻ സീ വിഭാഗത്തിന് ഇടയിൽ മദ്യപാനത്തിൽ നിന്ന് വിട്ടുനിൽക്കുന്നവരുടെ എണ്ണം മുൻപെങ്ങുമില്ലാത്തവിധം വർദ്ധിക്കുന്നുവെന്നാണ് ആഗോള തലത്തിൽ ന്യൂ ഗ്ലോബൽ പുറത്ത് വിട്ട റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. 1997-നും 2012-നും ഇടയിൽ ജനിച്ചവരെയാണ് സാധാരണയായി ജെൻ സി എന്ന് വിശേഷിപ്പിക്കുന്നത്. ഈ വിഭാഗത്തിൽ പ്രായപൂർത്തിയായവരിൽ 10-ൽ 4 പേർ (36 ശതമാനം) ഒരിക്കലും മദ്യം കഴിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്.

ആരോഗ്യമാണ് പ്രധാനം

ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം ആരോഗ്യത്തെക്കുറിച്ചുള്ള വർധിച്ചുവരുന്ന അവബോധം തന്നെയാണ്. മദ്യപാനം ഒഴിവാക്കുന്നതിന് പിന്നിലെ പ്രധാന കാരണം ശാരീരികക്ഷമത നിലനിർത്തുക, അതുപോലെ വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുക എന്നിവയാണെന്നും സർവേയിൽ പങ്കെടുത്ത 87 ശതമാനം പേരും അഭിപ്രായപ്പെട്ടുന്നത്.

എന്നാൽ ആരോഗ്യം മാത്രമല്ല, സാമ്പത്തിക കാര്യത്തിലുള്ള ശ്രദ്ധയും മാനസികാരോഗ്യവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നും സ‍ർവേയിൽ പങ്കെടുത്ത ഒരു വിഭാഗം വിശദമാക്കുന്നത്. പണം ലാഭിക്കാനായി മദ്യപാനത്തിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് 30 ശതമാനം യുവക്കളും പറയുന്നു. 25 ശതമാനം പേർ മെച്ചപ്പെട്ട ഉറക്കത്തിനും മാനസിക ഉന്മേഷത്തിനു വേണ്ടി മദ്യം ഒഴിവാക്കുന്നതായി പറയുന്നു.

'സീബ്ര സ്ട്രിപ്പിംഗ്' എന്ന പുതിയ ശീലം

മദ്യം കഴിക്കുന്ന ആളുകൾക്കിടയിൽ ‘സീബ്ര സ്ട്രിപ്പിംഗ്’ എന്നൊരു പുതിയ ജീവിതശൈലി ഉടലെടുക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ മദ്യപാനീയങ്ങൾക്കൊപ്പം നോൺ-ആൽക്കഹോളിക് പാനീയങ്ങളും മാറിമാറി ഉപയോഗിക്കുന്ന രീതിയെയാണ് 'സീബ്ര സ്ട്രിപ്പിംഗ്' എന്ന് പറയുന്നത്. മദ്യപാനം അമിതമാകാത്ത രീതിയിൽ നിലനിർത്താനുള്ള ജെൻ സി-യുടെ താത്പര്യമാണ് ഈ ശീലം കൊണ്ട് അർത്ഥമാകുന്നത്.

കണക്കുകൾ പ്രകാരം, പതിവായി മദ്യം കഴിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2020-ൽ 23 ശതമാനം പേർ ആഴ്ചതോറും മദ്യപിച്ചിരുന്ന സ്ഥാനത്ത്, 2025-ൽ അത് 17 ശതമാനമായി കുറഞ്ഞു. കൂടാതെ, വല്ലപ്പോഴും മാത്രം മദ്യപിക്കുന്നവരിൽ 53 ശതമാനം പേർ മദ്യപാനം കുറയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാകുന്നു. അഞ്ചു വർഷം മുമ്പ് ഇത് 44 ശതമാനം മാത്രമായിരുന്നു. മദ്യം കഴിക്കാത്തവരുടെ അനുപാതവും 2020 മുതൽ മൂന്ന് ശതമാനമായി വർധിച്ചു.

ഇന്ത്യയിലെ സ്ഥിതി: ലോകത്തിന് വിപരീതം

ആഗോളതലത്തിൽ ഈ മാറ്റങ്ങൾ സംഭവിക്കുമ്പോഴും, ഇന്ത്യയിലെ കണക്കുകൾ വിപരീത ദിശയിലാണ്. യുവാക്കൾക്കിടയിൽ ആരോഗ്യത്തെപ്പറ്റിയുള്ള അവബോധം വർധിക്കുന്നുണ്ടെങ്കിലും, ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന മദ്യവിപണിയായി ഇന്ത്യ തുടരുകയാണ്. 2024-നും 2029-നും ഇടയിൽ രാജ്യത്തെ മദ്യ ഉപഭോഗം 357 ദശലക്ഷം ലിറ്റർ വർദ്ധിക്കുമെന്നാണ് പ്രവചനം.

എങ്കിലും, മദ്യരഹിത പാനീയങ്ങളുടെ വിൽപ്പനയിലെ വർദ്ധനവ് ശ്രദ്ധേയമാണ്. 2024-ൽ ആഗോളതലത്തിൽ മൊത്തം മദ്യ ഉപഭോഗം 253 ബില്യൺ ലിറ്ററിലെത്തി. വിൽപ്പനയിൽ 0.6 ശതമാനം വർദ്ധനവുണ്ടായി. എന്നാൽ, ഇതിന് വിപരീതമായി, നോൺ-ആൽക്കഹോളിക് സ്പിരിറ്റുകളുടെ വിൽപ്പനയിൽ 17 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇത്, ആരോഗ്യകരമായ സാധാനങ്ങൾ തേടുന്ന ഉപഭോക്താക്കളുടെ എണ്ണം കൂടുന്നു എന്നതിന്റെ സൂചനയാണ്.

PREV
Read more Articles on
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ