രക്ഷിതാക്കൾ കുട്ടികളോട് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ

By Priya VargheseFirst Published Sep 9, 2019, 12:34 PM IST
Highlights

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ മാതാപിതാക്കള്‍ കുട്ടികളെ അവഗണിക്കാനും ദേഹോപദ്രവം ഏൽപിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം ക്രൂരത കാട്ടുന്നവര്‍ സ്വഭാവ വൈകല്യവും മാനസിക സമ്മര്‍ദ്ദവും നേരിടുന്നവരാണ്. കുട്ടികളെ വളര്‍ത്തുന്നതില്‍ കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കാത്ത മാതാപിതാക്കളിലും ഇത്തരം പ്രവണത കണ്ടുവരുന്നു.

കരുതലും ലാളനയും നല്‍കേണ്ട മാതാപിതാക്കള്‍ തന്നെ കുട്ടികളുടെ ജീവനെടുക്കുന്ന അവസ്ഥ ഇന്ന് ലോകത്തിന്‍റെ പല ഭാഗത്തും, നമ്മുടെ കേരളത്തില്‍ തന്നെ ഉണ്ട്. മാതാപിതാക്കളുടെ അവഗണനയില്‍ ജീവിക്കുകയും അവരില്‍ നിന്നും ക്രൂരപീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യുന്ന കുട്ടികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. 

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ മാതാപിതാക്കള്‍ കുട്ടികളെ അവഗണിക്കാനും ദേഹോപദ്രവം ഏൽപിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം ക്രൂരത കാട്ടുന്നവര്‍ സ്വഭാവ വൈകല്യവും മാനസിക സമ്മര്‍ദ്ദവും നേരിടുന്നവരാണ്. കുട്ടികളെ വളര്‍ത്തുന്നതില്‍ കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കാത്ത മാതാപിതാക്കളിലും ഇത്തരം പ്രവണത കണ്ടുവരുന്നു.

ഇങ്ങനെ ക്രൂരമായി പെരുമാറുന്ന മാതാപിതാക്കള്‍ ദേഷ്യത്തെ നിയന്ത്രിക്കാന്‍ കഴിവില്ലാത്തവരാണ്. അവര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കാനുള്ള പ്രാപ്തിയുമില്ല. അവരില്‍ പലരും ചെറുപ്രായത്തില്‍ അവഗണന അനുഭവിച്ചവരും വളരെ കഠിനമായ ശിക്ഷാനടപടികള്‍ നേരിട്ടവരും ആയിരിക്കാം. ചില രക്ഷിതാക്കൾ കുട്ടികളോട് ചെയ്യുന്നത് ഇവയൊക്കെ...

•    കുട്ടികളോട് മാനസികമായി അടുപ്പമില്ലാത്ത അവസ്ഥ
•    നിസ്സംഗത പുലര്‍ത്തുക.
•    കുട്ടികളുടെ ന്യായമായ ആവശ്യങ്ങള്‍ പോലും പരിഗണിക്കാതെ ഇരിക്കുക.
•    നിരന്തരമായി കുട്ടിയുടെ ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ സംസാരിക്കുക(“നീ ഒന്നിനും കൊള്ളാത്തവനാണ്, നീ ജനിക്കേണ്ടിയിരുന്നില്ല”)
•    മാതാപിതാക്കള്‍ തമ്മിലുള്ള അകല്‍ച്ചമൂലം മാതാവോ പിതാവോ മോശമാണ് എന്ന നിലയില്‍ കുട്ടിയുടെ മനസ്സില്‍ വിഷം കുത്തിനിറയ്ക്കുക.
•    മറ്റാരുമായും സംസാരിക്കാനോ ഇടപഴകാനോ കുട്ടിയെ അനുവദിക്കാതെ ഇരിക്കുക.
•    മക്കളെ സ്നേഹിക്കുന്നതില്‍ വേര്‍തിരിവ് കാണിക്കുക.
•    കുടുംബത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം കുട്ടിയാണ് എന്ന തരത്തില്‍ ശാപവാക്കുകള്‍ പറയുക,
        ശാരീരിക ഉപദ്രവം
•    മറ്റാരോടെങ്കിലും, പ്രത്യേകിച്ച് പങ്കാളിയോടുള്ള ദേഷ്യം തീര്‍ക്കാന്‍ കുട്ടിയെ ദേഹോപദ്രവയേൽപ്പിക്കുക
•    മന:പൂര്‍വ്വം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതെ ഇരിക്കുക 
•    വീട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുക.
•    കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കാതെ ഇരിക്കുക.
•    ചെറിയ കുട്ടികളെ വീട്ടില്‍ ഒറ്റയ്ക്കാക്കി പോവുക.
•    വലിയ പരുക്കോ മരണം വരെ സംഭവിക്കാനിടയുള്ള അപകടകരമായ സാഹചര്യങ്ങളില്‍ കുട്ടിയെ കൊണ്ടെത്തിക്കുക.
•    പരുക്കേല്‍ക്കുകയോ രോഗാവസ്ഥയിലോ ആയ കുട്ടിയെ ചികിത്സയ്ക്കായി കൊണ്ടുപോകാതെ മന:പൂര്‍വ്വം കുട്ടിയെ കൂടുതല്‍ യാതന അനുഭവിപ്പിക്കുക, മാതാപിതാക്കളുടെ അവഗണനയില്‍ കഴിഞ്ഞ കുട്ടികളില്‍ വലുതാകുമ്പോള്‍ വിഷാദരോഗം,ഉത്കണ്ഠ, മറ്റു മാനസിക പ്രശ്നങ്ങള്‍, ലഹരി ഉപയോഗം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ളപ്രവണത,അക്രമസ്വഭാവം, ശാരീരിക പ്രശ്നങ്ങള്‍ എന്നിവയ്ക്ക് സാധ്യത വളരെ കൂടുതലാണ്.

കടപ്പാട്:

പ്രിയ വര്‍ഗീസ് 
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്.

click me!