ഇപ്പോഴാണെങ്കില്‍ ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ വര്‍ക്കൗട്ട് വിശേഷങ്ങളും ഡയറ്റുമായി ബന്ധപ്പെട്ട വിവരങ്ങളും സൗന്ദര്യപരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം പതിവായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ആരാധകര്‍ക്കും ഇക്കാര്യങ്ങളിലെല്ലാം വലിയ താല്‍പര്യവും കൗതുകവുമാണ്

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ( Fitness Training ) വിട്ടുവീഴ്ച ചെയ്യാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. ബോളിവുഡിലാണെങ്കില്‍ പറയാനുമില്ല, എല്ലാവരും ഒരുപോലെ ശരീരത്തിന് പ്രാധാന്യം നല്‍കുന്നവരാണെന്ന് നമുക്ക് കാഴ്ചയില്‍ തന്നെ വ്യക്തമാകും. താരമൂല്യം പോലും ( Star Value ) അവിടെ പ്രശ്‌നമല്ല. 

ഇപ്പോഴാണെങ്കില്‍ ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ വര്‍ക്കൗട്ട് വിശേഷങ്ങളും ഡയറ്റുമായി ബന്ധപ്പെട്ട വിവരങ്ങളും സൗന്ദര്യപരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം പതിവായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ആരാധകര്‍ക്കും ഇക്കാര്യങ്ങളിലെല്ലാം വലിയ താല്‍പര്യവും കൗതുകവുമാണ്. 

ചിലര്‍ ജിമ്മിലാണ് പരിശീലനത്തിന് പോകുന്നതെങ്കില്‍ മറ്റ് ചിലര്‍ക്ക് യോഗയായിരിക്കും പഥ്യം. ഇവയെല്ലാം 'മിക്‌സ്' ആയി ചെയ്യുന്ന താരങ്ങളും ഉണ്ട്. ഇത്തരത്തില്‍ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ബോളിവുഡ് താരം ശ്രദ്ധ കപൂര്‍ 'കൂ' എന്ന ആപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 

ജിമ്മിലെ പരിശീലനത്തിലും യോഗയിലും ഒരുപോലെ തിളങ്ങുന്നയാളാണ് മുപ്പത്തിനാലുകാരിയായ ശ്രദ്ധ. രണ്ടിടങ്ങളിലെയും വിശേഷങ്ങള്‍ ശ്രദ്ധ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. 'ട്യൂസ് ഡേ വര്‍ക്കൗട്ട് എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

കോര്‍ സ്‌ട്രെംഗ്‌തെനിംഗ് വ്യായാമവും ബാക്‌ബെന്‍ഡ് ക്രൗളിംഗുമെല്ലാം അനായാസമായാണ് ശ്രദ്ധ ചെയ്യുന്നത്. ഫിറ്റ്‌നസ് പ്രേമികളെ ഏറെ ആകര്‍ഷിക്കുന്നതാണ് ശ്രദ്ധയുടെ വീഡിയോ. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ജിമ്മിലെ പരിശീലനത്തിന് പുറമെ ശ്രദ്ധ യോഗയും അഭ്യസിച്ച് തുടങ്ങിയത്. വളരെ നല്ലൊരു 'എക്‌സ്പീരിയന്‍സ്' ആണ് യോഗയെന്നും, ഇത് ജീവിതത്തില്‍ പല നല്ല മാറ്റങ്ങളും കൊണ്ടുവന്നുവെന്നും ശ്രദ്ധ പിന്നീട് അഭിപ്രായപ്പെട്ടിരുന്നു. 

Also Read:- എണ്‍പത്തിയൊന്നാം വയസിലും ഫിറ്റായി മിലിന്ദ് സോമന്‍റെ അമ്മ; പുത്തന്‍ വർക്കൗട്ട് വീഡിയോ