'നിക്കുമായി പരിചയപ്പെടുമ്പോള്‍ ഞാന്‍ മറ്റൊരു പ്രണയത്തിലായിരുന്നു'; പ്രിയങ്ക ചോപ്ര

Published : Mar 30, 2023, 06:55 PM ISTUpdated : Mar 30, 2023, 06:57 PM IST
 'നിക്കുമായി പരിചയപ്പെടുമ്പോള്‍ ഞാന്‍ മറ്റൊരു പ്രണയത്തിലായിരുന്നു'; പ്രിയങ്ക ചോപ്ര

Synopsis

നിക്കിനെ പരിചയപ്പെടുന്ന കാലത്ത് താൻ മറ്റൊരു പ്രണയബന്ധത്തിലായിരുന്നുവെന്നും ആ ബന്ധം അൽപം സങ്കീർണമായിരുന്നുവെന്നും നടി വെളിപ്പെടുത്തി. പ്രായവ്യത്യാസമുള്ളതിനാല്‍ നിക്കില്‍ നിന്ന് അകന്നുമാറാന്‍ താന്‍ ശ്രമിച്ചുവെന്നും പ്രിയങ്ക വെളിപ്പെടുത്തുന്നു. ആംചെയര്‍ എക്‌സ്‌പേര്‍ട്ട് എന്ന പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

ബോളിവുഡും ഹോളിവുഡും കീഴടക്കിയ നടിയാണ് ഇന്ത്യയുടെ അഭിമാനമായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. തന്‍റേതായ വ്യക്തിത്വം കൊണ്ടും കാഴ്ചപ്പാട് കൊണ്ടും ഏറെ ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരം പലപ്പോഴും സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താറുണ്ട്. ഇപ്പോഴിതാ ഗായകൻ നിക് ജൊനാസുമായി പ്രണയത്തിലായ കാലം ഓർത്തെടുക്കുകയാണ് നടി. നിക്കിനെ പരിചയപ്പെടുന്ന കാലത്ത് താൻ മറ്റൊരു പ്രണയബന്ധത്തിലായിരുന്നുവെന്നും ആ ബന്ധം അൽപം സങ്കീർണമായിരുന്നുവെന്നും നടി വെളിപ്പെടുത്തി. പ്രായവ്യത്യാസമുള്ളതിനാല്‍ നിക്കില്‍ നിന്ന് അകന്നുമാറാന്‍ താന്‍ ശ്രമിച്ചുവെന്നും പ്രിയങ്ക വെളിപ്പെടുത്തുന്നു. ആംചെയര്‍ എക്‌സ്‌പേര്‍ട്ട് എന്ന പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

‘നിക്കുമായി അടുക്കുന്നതിനു മുമ്പുള്ള എന്റെ പ്രണയബന്ധത്തെ സുഹൃത്തുക്കൾ എതിർത്തിരുന്നു. അവർ ആ ബന്ധത്തോട് താൽപര്യം കാണിച്ചതേയില്ല. അവർ എന്റെയും നിക്കിന്റെയും പൊതുസുഹൃത്തുക്കളായിരുന്നു. അവരാണ് എന്നെ നിക്കുമായി അടുപ്പിച്ചത്. എന്നാൽ പ്രായവ്യത്യാസം ഉള്ളതുകൊണ്ടുതന്നെ ഞാൻ നിക്കിൽ നിന്നും മനപ്പൂർവം ഒഴിഞ്ഞുമാറി. അന്ന് എനിക്ക് 35 വയസും അവന് 25 വയസുമായിരുന്നു. 

2016-ല്‍ നിക്കിന്റെ സഹോദരന്‍ കെവിന്‍ ജൊനാസാണ് നിക്കിനോട് ഫോണിൽ ഞാനുമായി ബന്ധപ്പെടാൻ പറഞ്ഞത്. തുടര്‍ന്ന് നിക് എനിക്ക് മെസേജ് അയച്ചു. അതെനിക്ക് ഇഷ്ടമായെങ്കിലും മറ്റൊരു പ്രണയ ബന്ധത്തിലായിരുന്നതിനാൽ ഞാൻ പിന്നോട്ടു വലിഞ്ഞു. പുസ്തകം അതിന്റെ പുറംചട്ട നോക്കി വിലയിരുത്തുക എന്ന് പറയില്ലേ. അതുപോലെ ഞാന്‍ നിക്കുമായി ബന്ധം തുടരേണ്ട എന്നാണ് കരുതിയത്. എന്നാല്‍ 25 വയസ്സുകാരന്റെ ശരീരമുള്ള 70-കാരനാണ് നിക്ക് എന്ന് എനിക്കറിയില്ലായിരുന്നു.  വീണ്ടും നിക്ക് എനിക്ക് മെസേജുകൾ അയച്ചു.  എന്റെ സോഷ്യല്‍ മീഡിയ ടീം കാണുമെന്നും ട്വിറ്ററില്‍ മെസ്സേജ് അയക്കുന്നതിന് പകരം പേഴ്‌സണല്‍ മെസ്സേജ് അയക്കാന്‍ ഞാന്‍ നിക്കിനോട് പറഞ്ഞു. ആ സമയങ്ങളിൽ എന്റെ പ്രണയബന്ധം അവസാനിക്കാനിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ മറ്റൊരാളുമായി ബന്ധം സ്ഥാപിക്കാൻ എനിക്കു തോന്നിയില്ല. എന്നാൽ പതിയെ ഞങ്ങൾ അടുത്തു. 2017-ലെ മെറ്റ് ഗലയിലും ഒരുമിച്ച് പങ്കെടുത്തു. 2018 മെയിലാണ് ആദ്യമായി ഡേറ്റിങ്ങിന് പോയത്. ഒടുവില്‍ അതേ വര്‍ഷം ഡിസംബറില്‍ വിവാഹിതരാകുകയും ചെയ്തു’- പ്രിയങ്ക പറഞ്ഞു.

2022 ജനുവരിയില്‍ ഇരുവര്‍ക്കും വാടകഗര്‍ഭധാരണത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നു. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ലോസ് ആഞ്ചലീസിലാണ് പ്രിയങ്ക താമസിക്കുന്നത്. 

Also Read: താരനും തലമുടി കൊഴിച്ചിലും തടയാന്‍; ടിപ്സ് പങ്കുവച്ച് അനില ജോസഫ്...

PREV
Read more Articles on
click me!

Recommended Stories

ലോകം പതറുമ്പോഴും കുതിച്ച് ഇന്ത്യ: ആഗോള സിഇഒമാരുടെ പുതിയ 'ഹോട്ട് സ്‌പോട്ട്' ആയി ഇന്ത്യ
പഴം ഇനി വെറുമൊരു പഴമല്ല! ഇൻസ്റ്റാഗ്രാമിൽ ഹിറ്റായ 8 ജെൻ സി 'ബനാന' വെറൈറ്റികൾ!