Asianet News MalayalamAsianet News Malayalam

താരനും തലമുടി കൊഴിച്ചിലും തടയാന്‍; ടിപ്സ് പങ്കുവച്ച് അനില ജോസഫ്...

താരനും തലമുടി കൊഴിച്ചിലും തടയാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സ് പങ്കുവയ്ക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റായ അനില ജോസഫ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് അനില ജോസഫ് ഇക്കാര്യം പറയുന്നത്.

dandruff and hair fall tips by anila joseph azn
Author
First Published Mar 30, 2023, 5:28 PM IST

താരനും തലമുടി കൊഴിച്ചിലും പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. പല കാരണങ്ങളും കൊണ്ടും ഇവ ഉണ്ടാകാം. ഇപ്പോഴിതാ താരനും തലമുടി കൊഴിച്ചിലും തടയാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ടിപ്സ് പങ്കുവയ്ക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റായ അനില ജോസഫ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ 'ജിമിക്കി കമ്മല്‍' എന്ന പരിപാടിയിലൂടെയാണ് അനില ജോസഫ് ഇക്കാര്യം പറയുന്നത്.

താരന്‍ മാറാന്‍ പകുതി നാരങ്ങാ നീര്‍ തലയോട്ടിയില്‍ പുരട്ടുന്നത് ഗുണം ചെയ്യുമെന്നാണ് അനില ജോസഫ് പറയുന്നത്. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. അതുപോലെ തന്നെ വെളിച്ചെണ്ണയോ ഒലീവ് ഓയിലോ പുരട്ടിയതിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുന്നതും നല്ലതാണെന്ന് അനില ജോസഫ് പറയുന്നു. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍  ഉണ്ടാകാം. ഇതിനായി ഭക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ഇലക്കറികളും മറ്റും കഴിക്കാം. അതുപോലെ തന്നെ, എണ്ണ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നത് തലമുടി വളരാന്‍ സഹായിക്കുമെന്നാണ് അനില ജോസഫ് പറയുന്നത്. 

അതുപോലെ തന്നെ, കൗമാരപ്രായത്തിലെ മുഖക്കുരുവിനെ അകറ്റാന്‍ സഹായിക്കുന്ന ചില ടിപ്സും അനില ജോസഫ് പങ്കുവച്ചിരുന്നു. താരന്‍ മൂലമാകാം ചിലരില്‍ മുഖക്കുരു വരുന്നത് എന്നാണ് അനില ജോസഫ് പറയുന്നത്. താരന്‍ മാറാനുള്ള വഴികളാണ് ആദ്യം സ്വീകരിക്കേണ്ടത്. മുഖക്കുരു വരാനുള്ള കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രാവിലെയും രാത്രിയും മുഖം നന്നായി കഴുകുക. മേക്കപ്പിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. കൂടാതെ വീട്ടില്‍ ചെയ്യാവുന്ന ഒന്നാണ് ഓട്സ് കൊണ്ടുള്ള ഫേസ് പാക്കെന്നും അനില ജോസഫ് പറയുന്നു. ഇതിനായി ഓട്സും മുട്ടയുള്ള വെള്ളയും കൂടി നന്നായി അടിക്കുക. ശേഷം ആ മിശ്രിതം മുഖത്ത് പുരട്ടാം. ആഴ്ചയില്‍ രണ്ട് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറയുന്നു. 

അതുപോലെ കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാനുള്ള ടിപ്സും അനില ജോസഫ് പങ്കുവച്ചു. കണ്ണിന് വിശ്രമം കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്നാണ് അനില ജോസഫ് പറയുന്നത്. കൃത്യ സമയത്ത് ഉറങ്ങണം. അതുപോലെ തന്നെ ദിവസവും ധാരാളം വെള്ളം കുടിക്കണം എന്നും അനില ജോസഫ് കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം കണ്ണിന് ചുറ്റുമുള്ള 'ഡാർക്ക് സർക്കിൾസ്' മാറ്റാൻ പാല്‍ പഞ്ഞിയില്‍ മുക്കി കണ്ണില്‍ വയ്ക്കുന്നത് നല്ലതാണെന്നും അവര്‍ പറയുന്നു. ഇടയ്ക്കിടെ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നതും നല്ലതാണ്. അതുപോലെ തന്നെ, കോഫി പൊടിയില്‍ കുറച്ച് തേന്‍ ചേര്‍ത്ത് കണ്ണിന് ചുറ്റും പുരട്ടുന്നതും  കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കുമെന്നും അനില ജോസഫ് പറയുന്നു. 

Also Read: ഇഡ്ഡലി കഴിച്ചാല്‍ വണ്ണം കുറയുമോ?

Latest Videos
Follow Us:
Download App:
  • android
  • ios