Asianet News MalayalamAsianet News Malayalam

ബ്രേക്കപ്പിന് ശേഷം എപ്പോഴും ദേഷ്യം, സങ്കടം ; എങ്ങനെ ഈ അവസ്ഥയെ നേരിടാം

വളരെ കാലം നീണ്ടു നിൽക്കുന്ന കമ്മിറ്റ്മെന്റ് ഉള്ള ബന്ധം അവസാനിക്കുന്നത്‌ ആളുകളില്‍ ഡിപ്രഷന്‍ ഉണ്ടാക്കാനുള്ള സാധ്യത അധികമാണ്. മനസ്സു വളരെ സങ്കടപ്പെട്ടുപോകുന്ന അവസ്ഥയില്‍ നെഞ്ചുവേദന, തലവേദന മുതലായ ശാരീരിക ബുദ്ധിമുട്ടുകളുടെ രൂപത്തിലും ചിലപ്പോള്‍ ഡിപ്രഷന്‍ പ്രകടമായേക്കാം. 

priya varghese column about breakup depression and suicidal thoughts
Author
Trivandrum, First Published Feb 5, 2021, 3:26 PM IST

“എനിക്കിനി പഴയതുപോലെ സന്തോഷമായി ജീവിക്കാന്‍ കഴിയുമോ?”
“ഇങ്ങനെ ഒക്കെ സംഭവിക്കും എന്നു ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല”.
“ജീവിക്കാന്‍തന്നെ തോന്നുന്നില്ല”.
പ്രണയ പരാജയം സംഭവിക്കുമ്പോള്‍ പൊതുവേ തോന്നാറുള്ള ചിന്തകളാണിവ.

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ മാത്രം കണക്കുകള്‍ കാണിക്കുന്നത് ഒരു ദിവസം 7 പേര്‍ റിലേഷൻഷിപ്പ് പ്രോബ്ലം എന്ന കാരണത്താല്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ്. അങ്ങനെ ഒരു വർഷം  2526 ആത്മഹത്യകള്‍ 2018ല്‍ ഈയൊരു കാരണത്താല്‍ മാത്രം നടന്നു. ഇതില്‍ ആത്മഹത്യാശ്രമങ്ങളുടെ കണക്കുകള്‍ ഉൾപ്പെടുത്തിയിട്ടില്ല. റിപ്പോർട്ട് ‌ ചെയ്യപെടാത്ത എത്രയോ അത്തരം കേസുകള്‍ കൂടി ഉണ്ടായിരിക്കും.

വിവാഹശേഷമോ പ്രണയത്തില്‍ ആയിരിക്കുമ്പോഴോ നേരിടുന്ന മാനസികവ്യഥ ശാരീരിക ഉപദ്രവം റിലേഷൻഷിപ്പ്‌ പെട്ടെന്ന് അവസാനിക്കുന്ന സാഹചര്യം എന്നിവയെല്ലാം ആത്മഹത്യാ ചിന്തകള്‍ ഉണ്ടാകാന്‍ കാരണമായേക്കാം. മാനസിക സമ്മർ​ദ്ദം, ഡിപ്രഷന്‍ എന്നിവ ഉണ്ടാകാതെ തടയാനും സങ്കടങ്ങള്‍ തുറന്നു പറയാനും ആശ്വസിപ്പിക്കാനും ബന്ധങ്ങള്‍ എത്ര പ്രധാനമാണോ അത്രയധികം മാനസികമായി തകര്‍ന്നുപോകാനും അത്തരം ബന്ധങ്ങള്‍ തകരുന്ന അവസ്ഥ കാരണമാകും.

ബ്രേക്കപ്പിനുശേഷം ഉണ്ടാകാന്‍ സാധ്യതയുള്ള ലക്ഷണങ്ങള്‍ ...

•    ഒറ്റപ്പെടല്‍
•    ദേഷ്യം
•    സങ്കടം
•    ഉറങ്ങാന്‍ കഴിയാതെ വരിക
•    വിശപ്പില്ലായ്മ
•    അമിതമായ ചിന്ത
•    ഭാവിയെപ്പറ്റിയുള്ള ഉല്‍കണ്‌ഠ

വളരെ കാലം നീണ്ടു നിൽക്കുന്ന കമ്മിറ്റ്മെന്റ് ഉള്ള ബന്ധം അവസാനിക്കുന്നത്‌ ആളുകളില്‍ ഡിപ്രഷന്‍ ഉണ്ടാക്കാനുള്ള സാധ്യത അധികമാണ്. മനസ്സു വളരെ സങ്കടപ്പെട്ടുപോകുന്ന അവസ്ഥയില്‍ നെഞ്ചുവേദന, തലവേദന മുതലായ ശാരീരിക ബുദ്ധിമുട്ടുകളുടെ രൂപത്തിലും ചിലപ്പോള്‍ ഡിപ്രഷന്‍ പ്രകടമായേക്കാം. ഇവ മാറാന്‍ ചികിത്സകള്‍ നിരവധി നടത്തിയിട്ടും മാറ്റം വരാതെ ഇരിക്കുന്നത് ആ വ്യക്തി വലിയ മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോകുന്നു എന്നതാണ് അർത്ഥം . അങ്ങനെ ഒരു വ്യക്തിയ്ക്ക് സൈക്കോളജിക്കല്‍ ആയ ചികിത്സയാണ് വേണ്ടത്. മറ്റുള്ളവര്‍ അറിയും എന്ന പേടിയില്‍ സൈക്കോളജിസ്റ്റിനെ സമീപിക്കാന്‍ പലരും മടിക്കുന്നു എന്നതാണ് പലപ്പോഴും ആത്മഹത്യകള്‍ തടയാന്‍ കഴിയാതെ പോകുന്നതിന്റെ പ്രധാന കാരണം. 

എങ്ങനെ ഈ അവസ്ഥയെ നേരിടാം?

•    മനസ്സ് പതുക്കെ ശാന്തമായി വരാനുള്ള സമയം അനുവദിക്കുക
•    എന്തുകൊണ്ടിങ്ങനെ സംഭവിച്ചു, ആരുടെ തെറ്റാണ് ഇതെല്ലാം എന്ന ആവർത്തിച്ചുള്ള ചിന്തകളും കുറ്റപ്പെടുത്തലുകളും എല്ലാം അവസാനിപ്പിക്കുക.
•    റിലേഷന്‍ഷിപ്പ്‌ അവസാനിച്ചു എന്ന യാഥാർത്ഥ്യം അംഗീകരിക്കുക.

ജീവിതത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകണം എന്നു നമ്മള്‍ ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാത്ത മനുഷ്യര്‍ ഇല്ല. ഏതൊരു പ്രശ്നംപോലെ തന്നെ അവഗണനയും വിഷാദവും ഒക്കെ അതിജീവിക്കാന്‍ നമുക്കു കഴിയും എന്നു വിശ്വസിക്കുക. അവയെ നേരിടാനുള്ള മനസ്സും ശ്രമവുമാണ് വേണ്ടത്.

മകൻ നുണകൾ പറയാൻ തുടങ്ങി, എപ്പോഴും പണം ആവശ്യപ്പെട്ടു, ഒരു ദിവസം അവൻ അച്ഛനോട് ചെയ്തത്...

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP, RCI Licensed)
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, തിരുവല്ല
Consultation Near TMM Hospital
Telephone Consultation Available
ForAppointmentsCall: 8281933323


 

Follow Us:
Download App:
  • android
  • ios