തലയിണയ്ക്ക് ഒരു ഫാഷന്‍ മുഖം നല്‍കിയിരിക്കുകയാണ് പുത്തന്‍ തലമുറ. തലയിണയെ മനോഹരമായി ശരീരത്തോട് ചേര്‍ത്തു ബെല്‍റ്റിട്ട് കെട്ടി കിടിലന്‍ വസ്ത്രത്തിന്‍റെ രൂപത്തിലാക്കുന്നതാണ് ചലഞ്ച്.
ലോക്ക് ഡൗൺ കാലത്ത് പല തരത്തിലുളള ചലഞ്ചുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നന്നത്. ഇപ്പോഴിതാ ഫാഷനിസ്റ്റകളും ഒരു ചലഞ്ചിന്‍റെ പുറകെയാണ്. തലയിണയ്ക്ക് ഒരു ഫാഷന്‍ മുഖം നല്‍കിയിരിക്കുകയാണ് പുത്തന്‍ തലമുറ.
തലയിണയെ മനോഹരമായി ശരീരത്തോട് ചേര്‍ത്തു ബെല്‍റ്റിട്ട് കെട്ടി കിടിലന്‍ വസ്ത്രത്തിന്‍റെ രൂപത്തിലാക്കുന്നതാണ് ചലഞ്ച്. വിചിത്രമായ ചലഞ്ച് ആണെങ്കിലും തലയിണയാണെന്നു പോലും തോന്നിക്കാത്ത വിധത്തില്‍ മനോഹരമായാണ് ഈ ചലഞ്ച് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്.
ചിലര്‍ കുറച്ചുകൂടി സ്റ്റൈലാകാനായി കൈയില്‍ ഒരു ബാഗ് കൂടി തൂക്കുന്നു. സംഭവം #QuarantinePillowChallenge എന്ന ഹാഷ് ടാഗില്‍ പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാക്കി കഴിഞ്ഞു.