Alia Bhatt : 'ആര്‍ക്കെങ്കിലും പ്രശ്നമായെങ്കില്‍ സോറി'; വിവാദമായ 'തമാശ'യില്‍ ഖേദം പ്രകടിപ്പിച്ച് രണ്‍ബീര്‍

Published : Aug 24, 2022, 05:46 PM IST
Alia Bhatt : 'ആര്‍ക്കെങ്കിലും പ്രശ്നമായെങ്കില്‍ സോറി'; വിവാദമായ 'തമാശ'യില്‍ ഖേദം പ്രകടിപ്പിച്ച് രണ്‍ബീര്‍

Synopsis

ഒരു ഇൻസ്റ്റഗ്രാം ലൈവ് സെഷനില്‍ ഗര്‍ഭിണിയായ ആലിയയുടെ ശരീരത്തെ പറ്റി രണ്‍ബീര്‍ കപൂര്‍ നടത്തിയ പരാമര്‍ശം വിവാദങ്ങളിലേക്ക് വഴിതെളിച്ചിരുന്നു. രണ്‍ബീര്‍ സ്ത്രീവിരുദ്ധമായ കമന്‍റാണ് പറഞ്ഞതെന്നും, ഇത് ബോഡി ഷെയിമിംഗ് ആയി കണക്കാക്കണമെന്നുമാണ് അധികപേരും അഭിപ്രായപ്പെട്ടത്

വിവാഹശേഷം കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബോളിവുഡിലെ താരജോഡിയായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. ഇക്കഴിഞ്ഞ ഏപ്രില്‍ പതിനാലിനായിരുന്നു അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ആലിയയുടെയും രണ്‍ബീറിന്‍റെയും വിവാഹം. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം തന്നെ താൻ ഗര്‍ഭിണിയാണെന്ന വിവരം ആലിയ പരസ്യമായി ഏവരെയും അറിയിച്ചു.

തുടര്‍ന്ന് താരങ്ങളുടെ ആരാധകരെല്ലാം തങ്ങളുടെ സന്തോഷം പങ്കുവച്ചിരുന്നു. പ്രിയതാരങ്ങളുടെ കുഞ്ഞിനെ കാണാനായി ഏവരും ആഗ്രഹം പ്രകടിപ്പിക്കുകയാണ്. ആലിയയുടെ വിശേഷങ്ങളും മറ്റും അറിയാനും ഇപ്പോള്‍ ഏവരും തല്‍പരരാണ്. 

ഇതിനിടെ ഒരു ഇൻസ്റ്റഗ്രാം ലൈവ് സെഷനില്‍ ഗര്‍ഭിണിയായ ആലിയയുടെ ശരീരത്തെ പറ്റി രണ്‍ബീര്‍ കപൂര്‍ നടത്തിയ പരാമര്‍ശം വിവാദങ്ങളിലേക്ക് വഴിതെളിച്ചിരുന്നു. രണ്‍ബീര്‍ സ്ത്രീവിരുദ്ധമായ കമന്‍റാണ് പറഞ്ഞതെന്നും, ഇത് ബോഡി ഷെയിമിംഗ് ആയി കണക്കാക്കണമെന്നുമാണ് അധികപേരും അഭിപ്രായപ്പെട്ടത്. രണ്‍ബീറിന്‍റെ പരാമര്‍ശമടങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. 

വിവാദമായ വീഡിയോ..

 

 

എന്നാല്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് രണ്‍ബീറിപ്പോള്‍. താൻ വെറുമൊരു തമാശയാണ് ഉദ്ദേശിച്ചതെന്നും ആലിയയ്ക്ക് അത് മനസിലായെന്നുമാണ് രണ്‍ബീര്‍ പറയുന്നത്. 

'ഞാനെന്‍റെ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അതൊരു തമാശ മാത്രമായിരുന്നു. പക്ഷേ ആര്‍ക്കും അത് തമാശയായി തോന്നിയില്ല. എന്‍റെ ഉദ്ദേശം മറ്റൊന്നുമായിരുന്നില്ല. ഞാൻ ആലിയയോട് ഇതെപ്പറ്റി സംസാരിച്ചപ്പോള്‍ അവള്‍ ചിരിച്ചുതള്ളി. എന്‍റെ ഹ്യൂമര്‍ സെൻസ് ചില സമയത്ത് ഇങ്ങനെയാണ്. എനിക്ക് തന്നെ തിരിച്ചടിയാകും. എന്‍റെ സംസാരം ആര്‍ക്കെങ്കിലും പ്രശ്നമായെങ്കില്‍ ആത്മാര്‍ത്ഥമായും ഞാനതില്‍ ഖേദിക്കുന്നു. എല്ലാവരോടും സോറി പറയുന്നു'...- ഇതായിരുന്നു രണ്‍ബീറിന്‍റെ പ്രതികരണം. 

 

 

രണ്‍ബീറിന്‍റെയും ആലിയയുടെയും പുതിയ ചിത്രമായ 'ബ്രഹ്മാസ്ത്ര'യുടെ പ്രമേഷൻ പരിപാടിക്കിടെ ആലിയ ഗര്‍ഭിണിയായ ശേഷം 'പരന്നുവരുന്നു' എന്ന് രണ്‍ബീര്‍ കളിയാക്കി പറഞ്ഞതാണ്. എന്നാല്‍ സംഭവം പിന്നീട് വലിയ വിവാദമാവുകയായിരുന്നു. 

Also Read:- ഗര്‍ഭിണിയായ ആലിയയുടെ ശരീരത്തെ പറ്റി തമാശ പറഞ്ഞു; രണ്‍ബീറിന് വിമര്‍ശനം, വീഡിയോ

PREV
Read more Articles on
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'