Alia Bhatt and Ranbir Kapoor : രണ്‍ബീറിന്റെ കൈവെള്ളയിലെ അക്ഷരങ്ങള്‍; ആലിയയുടെ ചിരി നിറഞ്ഞ മുഖം

Web Desk   | others
Published : Apr 16, 2022, 10:09 PM IST
Alia Bhatt and Ranbir Kapoor : രണ്‍ബീറിന്റെ കൈവെള്ളയിലെ അക്ഷരങ്ങള്‍; ആലിയയുടെ ചിരി നിറഞ്ഞ മുഖം

Synopsis

നിരവധി പേരാണ് ഈ ചിത്രത്തെ അഭിനന്ദിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള സ്‌നേഹത്തിന്റെയും പരസ്പരധാരണയുടെയും പ്രതീകമാണ് രണ്‍ബീറിന്റെ കയ്യിലെ മെഹന്ദി ഡിസൈന്‍ എന്നാണ് ആരാധകര്‍ കമന്റായി കുറിച്ചിരിക്കുന്നത്. ആലിയയുടെ പുഞ്ചിരിക്കുന്ന മുഖത്തോട് ചേര്‍ത്തുപിടിച്ചാണ് രണ്‍ബീറിന്റെ കയ്യിലെ മെഹന്ദി ഡിസൈന്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ഏറെ ഊഷ്മളമായ ഒരു നിമിഷമാണിതെന്നും ആരാധകര്‍ കുറിച്ചിരിക്കുന്നു

ബോളിവുഡിന്റെ പ്രിയ താരജോഡിയായ ആലിയ ഭട്ട്- രണ്‍ബീര്‍ കപൂര്‍ വിവാഹം ( Alia Bhatt Ranbir Kapoor Marriage ) ആഡംബരപൂര്‍വ്വം നടന്നിരിക്കുകയാണ്. ആരാധകരാകെയും ആഹ്ലാദപൂര്‍വം ഇരുവരുടെയും പുതിയ ജീവിതത്തിന് ആശംസകള്‍ നേരുകയാണ്. ഒപ്പം ബോളിവുഡില്‍ നിന്നുള്ള ( Bollywood Stars ) പ്രമുഖരടക്കമുള്ള സഹപ്രവര്‍ത്തകരും ഇവരുടെ സന്തോഷത്തില്‍ പങ്കുചേരുകയാണ്. 

ബാന്ദ്രയിലെ രണ്‍ബീറിന്റെ വസതിയില്‍ വച്ച് തന്നെയായിരുന്നു വിവാഹം. കുടുംബാംഗങ്ങളും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ബോളിവുഡിലെ പ്രമുഖരായ രണ്ട് താരകുടുംബങ്ങള്‍ തമ്മിലുള്ള ഒത്തുചേരല്‍ എന്ന നിലയിലും ആലിയ-രണ്‍ബീര്‍ വിവാഹം ശ്രദ്ധേയമായിരുന്നു. 

നേരത്തെ ഇവരുടെ വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങളോ വീഡിയോകളോ ഒന്നും ലഭ്യമായിരുന്നില്ല. എന്നാല്‍ പിന്നീട് ആലിയ തന്നെ തന്റെ വിവാഹചിത്രങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കുകയായിരുന്നു.

 

 

ഇതിന് പിന്നാലെ രണ്‍ബീറിന്റെ അമ്മ നീതു കപൂറും ഇവരുടെ വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. കൂട്ടത്തില്‍ മെഹന്ദി ചടങ്ങിലെ ചിത്രങ്ങളും നീതു പങ്കുവച്ചിരുന്നു.

 

 

ഇതില്‍ ആലിയയുടെ പേര് രണ്‍ബീര്‍ തന്റെ കൈവെള്ളയില്‍ മെഹന്ദി ഡിസൈന്‍ ചെയ്തിരിക്കുന്നതിന്റെ ചിത്രവും ഉള്‍പ്പെട്ടിട്ടുണ്ട്. സാധാരണഗതിയില്‍ സ്ത്രീകളാണ് വിവാഹം അടക്കമുള്ള ആഘോഷവേളകളില്‍ മെഹന്ദി ഇടാറ്. എന്നാല്‍ വരന്‍ ഉള്‍പ്പെടെയുള്ള പുരുഷന്മാരും ചിലയിടങ്ങളില്‍ മെഹന്ദി ഇടാറുണ്ട്. എങ്കില്‍പോലും വധുവിന്റെ പേര് വരന്‍ മെഹന്ദി ഡിസൈന്‍ ആക്കുന്നത് അത്ര 'ട്രെന്‍ഡ്' അല്ല.

 

 

ഏതായാലും പുതിയൊരു ട്രെന്‍ഡിന് തിരി കൊളുത്തിയിരിക്കുകയാണ് രണ്‍ബീര്‍. തന്റെ പ്രിയതമയുടെ പേരും തന്റെ ഇഷ്ട ചിഹ്നമായ 'ഇന്‍ഫിനിറ്റി'യുമാണ് രണ്‍ബീര്‍ 'സിംപിള്‍' ആയ മെഹന്ദി ഡിസൈനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഹൃദയ ചിഹ്നത്തിനകത്താണ് ആലിയയുടെ പേര് എഴുതിയിരിക്കുന്നത്. പുറത്ത് എട്ട് അക്കത്തിന്റെ ഘടനയില്‍ വരുന്ന 'ഇന്‍ഫിനിറ്റി'യും. 

നിരവധി പേരാണ് ഈ ചിത്രത്തെ അഭിനന്ദിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള സ്‌നേഹത്തിന്റെയും പരസ്പരധാരണയുടെയും പ്രതീകമാണ് രണ്‍ബീറിന്റെ കയ്യിലെ മെഹന്ദി ഡിസൈന്‍ എന്നാണ് ആരാധകര്‍ കമന്റായി കുറിച്ചിരിക്കുന്നത്. ആലിയയുടെ പുഞ്ചിരിക്കുന്ന മുഖത്തോട് ചേര്‍ത്തുപിടിച്ചാണ് രണ്‍ബീറിന്റെ കയ്യിലെ മെഹന്ദി ഡിസൈന്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ഏറെ ഊഷ്മളമായ ഒരു നിമിഷമാണിതെന്നും ആരാധകര്‍ കുറിച്ചിരിക്കുന്നു.

ആലിയ- രണ്‍ബീര്‍ വിവാഹത്തിന്റെ കൂടുതല്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം നീതു കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അന്തരിച്ച ഭര്‍ത്താവ് ഋഷി കപൂറിന്റെ സ്വപ്‌നസാക്ഷാത്കാരമാണ് ഈ വിവാഹമെന്നാണ് നീതു പറയുന്നത്.

Also Read:- ആലിയ- രണ്‍ബീര്‍ വിവാഹം; വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നു

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ