'സ്പെഷ്യല്‍' കാഫ്താനില്‍ സോനം കപൂര്‍; ചിത്രങ്ങള്‍...

Published : Oct 05, 2021, 09:31 AM ISTUpdated : Oct 05, 2021, 09:47 AM IST
'സ്പെഷ്യല്‍' കാഫ്താനില്‍ സോനം കപൂര്‍; ചിത്രങ്ങള്‍...

Synopsis

വസ്ത്രത്തിലെ വ്യത്യസ്തത കൊണ്ടും ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സോനം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സോനത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാവുകയാണ്. 

വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിൽ (outfit) തിളങ്ങാന്‍ എപ്പോഴും ശ്രമിക്കുന്ന ബോളിവുഡ് നടിയാണ് സോനം കപൂര്‍ (sonam kapoor). സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ട് എന്നും ആരാധകരുടെ മനം കവരുന്ന സോനത്തെ ബോളിവുഡിലെ (bollywood) ഏറ്റവും ഫാഷന്‍ സെന്‍സുള്ള നായിക എന്നാണ് വിശേഷിപ്പിക്കുന്നത്. 

വസ്ത്രത്തിലെ വ്യത്യസ്തത കൊണ്ടും ഫാഷന്‍ പരീക്ഷണങ്ങള്‍ കൊണ്ടും സോനം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സോനത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളും സൈബര്‍ ലോകത്ത് വൈറലാവുകയാണ്. പതിവ് പോലെ ഇത്തവണയും വ്യത്യസ്തമായ ഔട്ട്ഫിറ്റില്‍ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്.

 

വെള്ള നിറത്തിലുള്ള കാഫ്താൻ ആണ് സോനം ധരിച്ചത്. സ്ത്രീ ശരീരഘടന വരച്ച സില്‍ക്ക് മെറ്റീരിയലാണ് വസ്ത്രത്തിന്‍റെ പ്രത്യേകത. ചിത്രങ്ങള്‍ സോനം തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

Also Read: 'ഇതാണ് ടൈറാനോസറസ്'; തന്‍റെ വസ്ത്രത്തിനെതിരെ വന്ന മീമുകൾ പങ്കുവച്ച് നടി

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 
 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ