സെലിബ്രിറ്റി യോഗാ പരിശീലകയായ അനുഷ്കയാണ് താരത്തിന്‍റെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

വ്യായാമം ആരോഗ്യമുള്ള ഒരു മനുഷ്യനെ സൃഷ്ടിക്കുന്ന ലളിതമായ പ്രക്രിയയാണ്. ഇന്ന് ഫിറ്റ്നസിന്‍റെ (fitness) കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുന്നതില്‍ സെലിബ്രിറ്റികള്‍ (celebrities) എപ്പോഴും മുന്നിലാണ്. അക്കൂട്ടത്തില്‍ ബോളിവുഡ് നടി അനന്യ പാണ്ഡേയുമുണ്ട് (Ananya Panday). തന്‍റെ വര്‍ക്കൗട്ട് (workout) വീഡിയോകളും അനന്യ സമൂഹ മാധ്യമങ്ങളിലൂടെ (social media) പങ്കുവയ്ക്കാറുമുണ്ട്. 

മാലദ്വീപിലെ അവധിക്കാല ആഘോഷത്തിന് ശേഷം അടുത്തിടെയാണ് അനന്യ മുംബൈയിലേയ്ക്ക് തിരിച്ചെത്തിയത്. വീണ്ടും തന്‍റെ ഫിറ്റ്നസില്‍ ശ്രദ്ധപുലര്‍ത്തിയിരിക്കുകയാണ് അനന്യ ഇപ്പോള്‍. യോഗ ചെയ്യുന്ന അനന്യയുടെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

View post on Instagram

കീഴ്‌മേല്‍ നില്‍ക്കുന്ന യോഗാ പോസിലാണ് ചിത്രത്തില്‍ താരത്തെ കാണുന്നത്. സെലിബ്രിറ്റി യോഗാ പരിശീലകയായ അനുഷ്കയാണ് അനന്യയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. അനന്യ തന്നെ ചിത്രത്തിന് കമന്‍റുമായി ആദ്യം രംഗത്തെത്തി. തുടര്‍ന്ന് നിരവധി ആരാധകരും താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി. 

View post on Instagram

Also Read: സാരിയുടുത്ത് തലകുത്തി മറിയുന്ന നര്‍ത്തകി; വീഡിയോ വൈറല്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona