ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ഒരു കാട്ടാന നാട്ടിലിറങ്ങി ഒരു പറമ്പില്‍ കായ്ച്ചുനിന്ന ചക്ക പറിച്ചെടുക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരായിരുന്നു കാണാനുള്ള കൗതുകത്തിന്‍റെ പേരില്‍ ഈ വീഡിയോ പങ്കുവച്ചത്.

ആനകള്‍ക്ക് ചക്കയോടുള്ള പ്രിയം ഏറെ പേരുകേട്ടിട്ടുള്ളതാണ്. കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ആളുകള്‍ താമസിക്കുന്ന ഇടങ്ങളിലേക്ക് ഇറങ്ങിവരുന്ന കാട്ടാനകളില്‍ മിക്കയെണ്ണവും നാട്ടിലെ പറമ്പുകളില്‍ കായ്ക്കുന്ന ചക്ക കണക്കാക്കിയാണ് വരാറ് തന്നെ. അത്രമാത്രം ആനകള്‍ക്ക് പ്രിയമാണ് ചക്ക. 

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതുപോലെ ഒരു കാട്ടാന നാട്ടിലിറങ്ങി ഒരു പറമ്പില്‍ കായ്ച്ചുനിന്ന ചക്ക പറിച്ചെടുക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരായിരുന്നു കാണാനുള്ള കൗതുകത്തിന്‍റെ പേരില്‍ ഈ വീഡിയോ പങ്കുവച്ചത്.

ഇപ്പോഴിതാ മറ്റൊരു വീഡിയോ ആണ് ഇത്തരത്തില്‍ ശ്രദ്ധേയമാകുന്നത്. ഉത്സവത്തിന് എഴുന്നള്ളത്ത് നടക്കുന്നതിനിടെ പ്ലാവില്‍ ചക്ക കണ്ടതോടെ സകലതും മറന്ന് അത് പറിച്ച് തിന്നുന്ന കൊമ്പനെയാണ് വീഡിയോയില്‍ കാണുന്നത്. സംഭവം കേരളത്തില്‍ എവിടെയാണ് നടന്നത് എന്നത് വ്യക്തമല്ല. 

രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം പങ്കുവയ്ക്കാറുള്ള ഐഎഫ്എസ് ഉദ്യോഗസ്ഥൻ സുശാന്ത നന്ദയാണ് ഈ വീഡിയോയും പങ്കുവച്ചിരിക്കുന്നത്. 

ആഘോഷമായി എഴുന്നള്ളത്ത് നടക്കുകയാണ്. നെറ്റിപ്പട്ടമൊക്കെ ധരിച്ച് ആഡംബരത്തിലാണ് വരവ്. ഇത് കാണാൻ നിരവധി ആളുകളും അവിടെ തടിച്ചുകൂടിയിട്ടുണ്ട്. മുത്തുക്കുട പിടിച്ച് ആനപ്പുറത്ത് മൂന്ന് പേരും ഇരിപ്പുണ്ട്. സംഗതി നല്ല സ്റ്റൈലൻ വരവെല്ലാം വന്നു, പക്ഷേ പ്ലാവില്‍ ചക്ക കായ്ച്ചുകിടക്കുന്നത് കണ്ടതോടെ 'റിയല്‍' സ്വഭാവം പുറത്തുവന്നു കൊമ്പന്.

പിന്നെ ഒന്നും നോക്കിയില്ല. തുമ്പിക്കൈ എത്തിച്ച് അസ്സലായി ഒരു ചക്കയങ്ങ് പറിച്ചെടുത്ത് അവിടെ നിന്ന് തന്നെ അങ്ങ് വായിലാക്കി. ശേഷം വീണ്ടും സ്റ്റൈലൻ നടപ്പ്. ഈ രംഗം കണ്ടുനില്‍ക്കുന്നവരെല്ലാം ഇതോടെ പൊട്ടിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. രസകരമായ വീഡിയോ നിരവധി പേരാണ് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്.

വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- സ്കൂള്‍ വിട്ടുവരും വഴി വിദ്യാര്‍ത്ഥി ചെയ്യുന്നത് കണ്ടോ...; വൈറലായ വീഡിയോ...

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News