മദ്യശാലയിലെ 12 കുപ്പി വെെനും കാലിയായി; 'മോഷ്ടാവ്' എലികൾ

Web Desk   | Asianet News
Published : Jul 06, 2021, 03:49 PM ISTUpdated : Jul 06, 2021, 03:55 PM IST
മദ്യശാലയിലെ 12 കുപ്പി വെെനും കാലിയായി; 'മോഷ്ടാവ്' എലികൾ

Synopsis

തുറന്നുകിടക്കുന്ന കുപ്പികളുടെ അടപ്പ് പരിശോധിച്ചപ്പോള്‍ എല്ലാത്തിലും മൂര്‍ച്ചയേറിയ പല്ലിന്റെ അടയാളം കാണപ്പെട്ടു. മദ്യശാലയില്‍ നേരത്തെ തന്നെ എലിശല്യം ഉണ്ടായിരുന്നു. ഇതോടെയാണ് വൈന്‍ കുടിച്ചത് എലികളാണെന്ന്  ജീവനക്കാര്‍ മനസിലാക്കിയത്.

തമിഴ്‌നാട് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യശാല ലോക്ഡൗണിന് ശേഷം തുറന്നപ്പോള്‍ അവിടത്തെ കാഴ്ച കണ്ട് അധികൃതര്‍ ശരിക്കുമൊന്ന് ഞെട്ടി. സീല്‍ ചെയ്ത് സൂക്ഷിച്ച വച്ചിരുന്ന 12 കുപ്പികളിലെയും വൈന്‍ തീർന്നിരിക്കുന്നു. 

നീലഗിരി ജില്ലയിലെ ഗൂഡല്ലൂരിലുള്ള ടാസ്മാക് ഷോപ്പിലാണ് സംഭവം. തുറന്നുകിടക്കുന്ന കുപ്പികളുടെ അടപ്പ് പരിശോധിച്ചപ്പോള്‍ എല്ലാത്തിലും മൂര്‍ച്ചയേറിയ പല്ലിന്റെ അടയാളം കാണപ്പെട്ടു. മദ്യശാലയില്‍ നേരത്തെ തന്നെ എലിശല്യം ഉണ്ടായിരുന്നു. ഇതോടെയാണ് വൈന്‍ കുടിച്ചത് എലികളാണെന്ന്  ജീവനക്കാര്‍ മനസിലാക്കിയത്.

സൂപ്പര്‍ വൈസര്‍ ഉള്‍പ്പെടെ ടാസ്മാക്കിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. ഒടുവിൽ എലികൾ തന്നെയാണ് മദ്യം കുടിച്ചുതീര്‍ത്തെന്ന കണ്ടെത്തലിലാണ് ഇവർ എത്തിയത്.

ഭക്ഷണം നൽകിയ വയോധികയെ ആലിംഗനം ചെയ്ത് കുരങ്ങൻ; വീഡിയോ വൈറല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ