അസുഖബാധിതയായി കിടക്കുന്ന മുത്തശ്ശിയെ സന്ദർശിക്കുന്ന ഒരു കുരങ്ങനെയാണ് വീഡിയോയില്‍ കാണുന്നത്.  തനിക്ക് പതിവായി ഭക്ഷണം നൽകിയിരുന്ന വയോധികയെ കെട്ടിപ്പിടിച്ച് തലോടുന്ന കുരങ്ങന്‍റെ വീഡിയോ റെഡിറ്റിലൂടെയാണ് പ്രചരിച്ചത്. 

കുരങ്ങന്മാരുടെ പലതരം വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. തിരക്കിട്ട് പാത്രങ്ങള്‍ കഴുകുന്ന ഒരു കുരങ്ങന്‍റെ വീഡിയോ അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ മറ്റൊരു കുരങ്ങന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്തിന്‍റെ ശ്രദ്ധ നേടുന്നത്. 

അസുഖബാധിതയായി കിടക്കുന്ന മുത്തശ്ശിയെ സന്ദർശിക്കുന്ന ഒരു കുരങ്ങനെയാണ് വീഡിയോയില്‍ കാണുന്നത്. തനിക്ക് പതിവായി ഭക്ഷണം നൽകിയിരുന്ന വയോധികയെ കെട്ടിപ്പിടിച്ച് തലോടുന്ന കുരങ്ങന്‍റെ വീഡിയോ റെഡിറ്റിലൂടെയാണ് പ്രചരിച്ചത്. 

കട്ടിലിൽ കിടക്കുന്ന വയോധികയുടെ അരികിൽ ഇരിക്കുന്ന കുരങ്ങന്‍ സ്നേഹപൂർവ്വം അവരെ തലോടുകയായിരുന്നു. ശേഷം മുത്തശ്ശിയെ ആലിംഗനം ചെയ്തു. തുടർന്ന് കുരങ്ങൻ അവരുടെ ശരീരത്തിൽ കയറി ഇരിക്കുന്നതും കാണാം. ഹൃദയസ്പർശിയായ ഈ വീഡിയോ കണ്ട ആളുകള്‍ കുരങ്ങന്റെ ദയാപൂർവമായ പെരുമാറ്റത്തെ പ്രശംസിക്കുകയും ചെയ്തു. 

YouTube video player

Also Read: പാത്രം കഴുകുന്ന കുരങ്ങൻ, രസകരമെന്ന് ഒരുവിഭാ​ഗം, ഇത് ക്രൂരതയെന്ന് മറുവിഭാ​ഗം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona