മുഖക്കുരുവും കരുവാളിപ്പും അകറ്റാനും ചര്‍മ്മം തിളങ്ങാനും കിടിലനൊരു ഫേസ് പാക്ക്!

Published : Nov 12, 2022, 10:36 PM ISTUpdated : Nov 12, 2022, 10:38 PM IST
മുഖക്കുരുവും കരുവാളിപ്പും അകറ്റാനും ചര്‍മ്മം തിളങ്ങാനും കിടിലനൊരു ഫേസ് പാക്ക്!

Synopsis

പിഗ്മെന്റേഷന്‍, കരുവാളിപ്പ്, മുഖക്കുരു തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണിത്. രക്തചന്ദനം കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമ്മവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് വെല്ലുവിളിയാണ്.  മുഖക്കുരുവും മുഖത്തെ കരുവാളിപ്പും കറുത്തപാടുമൊക്കെ ആണ് പലരെയും അലട്ടുന്ന പ്രശ്നങ്ങള്‍.  ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് മികച്ചൊരു പരിഹാരമാണ് രക്തചന്ദനം.

പിഗ്മെന്റേഷന്‍, കരുവാളിപ്പ്, മുഖക്കുരു തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നാണിത്. രക്തചന്ദനം കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം...

ഒന്ന്...

രക്തചന്ദനവും പനിനീരും നന്നായി മിക്‌സ് ചെയ്ത് മുഖത്ത് പുരട്ടുന്നത് മുഖത്തിന്‍റെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും. മാത്രമല്ല ചര്‍മ്മത്തിലെ കറുത്ത പാടുകള്‍  അകറ്റാനും ഇത് സഹായകമാണ്. 

രണ്ട്...

ഒരു ടേബിള്‍സ്പൂണ്‍ രക്തചന്ദന പൊടിയും ഒരു ടേബിള്‍സ്പൂണ്‍ തൈരും പാലും, അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

മൂന്ന്...

രണ്ട് ടേബിള്‍സ്പൂണ്‍ രക്തചന്ദന പൊടിയും രണ്ട് ടേബിള്‍സ്പൂണ്‍ പാലും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. 

നാല്...

രണ്ട് ടേബിള്‍സ്പൂണ്‍ രക്തചന്ദന പൊടിയും റോസ് വാട്ടറും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു മാറാന്‍ ഊ പാക്ക് സഹായിക്കും. 

 

അഞ്ച്...

രണ്ട് ടേബിള്‍സ്പൂണ്‍ രക്തചന്ദന പൊടിയും രണ്ട് ടേബിള്‍സ്പൂണ്‍ വെള്ളരിക്ക ജ്യൂസും മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ ഇത് സഹായിക്കും. 

ആറ്...

വരണ്ട മുഖത്തിന് ഈര്‍പ്പവും ഒപ്പം മൃദുത്വവും നല്‍കാന്‍ വെളിച്ചെണ്ണയും രക്തചന്ദനവും കലര്‍ത്തിയ മിശ്രിതവും ഏറെ നല്ലതാണ്.

Also Read: വിയർപ്പുനാറ്റമകറ്റാനും രക്തസമ്മർദ്ദം കുറയ്ക്കാനും; അറിയാം ചെറുനാരങ്ങയുടെ വലിയ ഗുണങ്ങള്‍...

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ