ഇതാണ് ചേട്ടന്‍റെ സര്‍പ്രൈസ് ഗിഫ്റ്റ്; കണ്ണുനിറഞ്ഞ് അനിയത്തി; വീഡിയോ വൈറല്‍...

Published : Nov 12, 2022, 09:30 PM ISTUpdated : Nov 12, 2022, 09:42 PM IST
 ഇതാണ് ചേട്ടന്‍റെ സര്‍പ്രൈസ് ഗിഫ്റ്റ്; കണ്ണുനിറഞ്ഞ് അനിയത്തി; വീഡിയോ വൈറല്‍...

Synopsis

സഹോദരന്‍ ഒരു ചെറിയ പെട്ടി സഹോദരിക്ക് നല്‍കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. വളരെ ആകാംക്ഷയോടെയാണ് സഹോദരി അത് തുറന്നു നോക്കുന്നത്. പെട്ടി തുറന്നപ്പോള്‍ സ്‌കൂട്ടറിന്റെ ചാവി കണ്ട പെണ്‍കുട്ടി അത് വിശ്വസിക്കാനാകാതെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. 

സഹോദര സ്നേഹം വ്യക്തമാക്കുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. സഹോദരിക്ക് സര്‍പ്രൈസായി ഒരു സഹോദരന്‍ സ്‌കൂട്ടര്‍ സമ്മാനിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

സഹോദരന്‍ ഒരു ചെറിയ പെട്ടി സഹോദരിക്ക് നല്‍കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. വളരെ ആകാംക്ഷയോടെയാണ് പെണ്‍കുട്ടി ആ പെട്ടി  തുറന്നു നോക്കുന്നത്. പെട്ടി തുറന്നപ്പോള്‍ സ്‌കൂട്ടറിന്റെ ചാവി കണ്ട പെണ്‍കുട്ടി, അത് വിശ്വസിക്കാനാകാതെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് സഹോദരന്‍ അടുത്തു നിര്‍ത്തിയിട്ടിരിക്കുന്ന പുത്തന്‍ സ്‌കൂട്ടര്‍ അവളെ കാണിക്കുന്നു.

തനിക്കുള്ള ഗിഫ്റ്റാണ് ആ സ്കൂട്ടര്‍ എന്ന് അറിയുന്ന നിമിഷം സന്തോഷം കൊണ്ട് പെണ്‍കുട്ടി കണ്ണുതുടയ്ക്കുകയായിരുന്നു. ശേഷം സന്തോഷത്തോടെ കണ്ണീരൊപ്പി അവള്‍ സഹോദരനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. കാഴ്ചക്കാരുടെ ഹൃദയവും കണ്ണും നിറയ്ക്കുന്ന ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. 

ഐശ്വര്യ ബന്ദന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ കഴിഞ്ഞ ഒക്ടോബര്‍ 30- നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 'യഥാര്‍ത്ഥ സ്‌നേഹം. ആദ്യ സവാരി'- എന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. ഒരു കോടി ആളുകളാണ് ഈ വീഡിയോ ഇതു വരെ കണ്ടത്. നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. മനോഹരമായ വീഡിയോ എന്നും അനിയത്തിയെ ഇത്രമാത്രം സ്നേഹിക്കുന്ന ആ സഹോദരന് സല്യൂട്ട് എന്നുമാണ് പലരും കുറിച്ചിരിക്കുന്നത്.

 

Also Read: കളിപ്പാട്ടം കൊണ്ട് മകളുടെ പ്രാങ്ക്; സോഫയില്‍ നിന്ന് നിലത്തു വീണ് അമ്മ; വീഡിയോ

PREV
Read more Articles on
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'