തോളിലും പിൻ കഴുത്തിലുമൊക്കെ താരൻ കൊഴിഞ്ഞു വീഴുന്നത് മിക്കയാളുകളിലും ആത്മവിശ്വാസക്കുറവിനും കാരണമാകാറുണ്ട്.

പല കാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകാം. താരന്‍ ഉണ്ടാക്കുന്ന ചൊറിച്ചിലും തലമുടി കൊഴിച്ചിലും പലരിലും അസ്വസ്ഥത ഉണ്ടാക്കാം. തോളിലും പിൻ കഴുത്തിലുമൊക്കെ താരൻ കൊഴിഞ്ഞു വീഴുന്നത് മിക്കയാളുകളിലും ആത്മവിശ്വാസക്കുറവിനും കാരണമാകാറുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസിനെ തടയാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് ചെമ്പരത്തി കൊണ്ടുള്ള ഹെയര്‍മാസ്ക്. ചെമ്പരത്തി പൂവും ചെടിയും ഒരു പോലെ ഔഷധ​ഗുണമുള്ള ഒന്നാണ്. തലമുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണിത്. 

പണ്ടുകാലം മുതലേ ചെമ്പരത്തി കൊണ്ടുള്ള താളികൾ തലമുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. താരന്‍ അകറ്റാനും തടമുടിയുടെ വളര്‍ച്ചയ്ക്കും ഇവ സഹായിക്കും. അതുപോലെ തന്നെ മുടിയുടെ കരുത്തിന് ഏറ്റവും നല്ലതാണ് ഉലുവ. ഇവ രണ്ടും ഉപയോഗിച്ച് നമുക്ക് ഈ ഹെയര്‍മാസ്ക് തയ്യാറാക്കാം. 

ഇതിനായി ആദ്യം പത്ത് ചെമ്പരത്തി ഇലകൾ എടുക്കാം. ശേഷം ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടുവച്ച ഉലുവ ഒരു ടീസ്പൂണും, അരക്കപ്പ് തൈരും എടുക്കണം. ഇവ മൂന്നും കൂടി നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും പുരട്ടണം. അരമണിക്കൂറിനുശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാനും കരുത്തുറ്റ മുടി വളരാനും സഹായിക്കും. 

Also Read: മുടികൊഴിച്ചിലും താരനും കുറയ്ക്കാം; ഉലുവ ഈ രീതിയിൽ ഉപയോ​ഗിക്കൂ...