Rihanna photoshoot : ഊഹാപോഹങ്ങൾക്ക് വിട; ഗർഭിണിയാണെന്ന് വെളിപ്പെടുത്തി റിഹാന; ചിത്രങ്ങൾ

Published : Feb 02, 2022, 03:47 PM ISTUpdated : Feb 02, 2022, 03:59 PM IST
Rihanna photoshoot : ഊഹാപോഹങ്ങൾക്ക് വിട;  ഗർഭിണിയാണെന്ന് വെളിപ്പെടുത്തി റിഹാന; ചിത്രങ്ങൾ

Synopsis

അടുത്തിടെയായി താരത്തിന്‍റെ ചിത്രങ്ങൾക്ക് താഴെ ​ഗർഭിണിയാണോ എന്ന് ആരാധകർ കമന്‍റുകള്‍ ചെയ്തിരുന്നു. ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്ക് വിരാമമിട്ടാണ് താരത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്.

ഗായികയും അഭിനേത്രിയും ഫാഷനിസ്റ്റയുമായ റിഹാനയ്ക്ക് (Rihanna) നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ റിഹാനയുടെയും പങ്കാളി അസാപ് റോക്കിയുടെയും ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റിഹാന ഗർഭിണിയാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

അടുത്തിടെയായി താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ ​ഗർഭിണിയാണോ എന്ന്  ആരാധകർ കമന്റുകൾ ചെയ്തിരുന്നു. ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്ക് വിരാമമിട്ടാണ് താരത്തിന്‍റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. റോക്കിയും റിഹാനയും സന്തോഷത്തോടെ ന്യൂയോർക്ക് സിറ്റിയിലൂടെ നടക്കുന്നതാണ് ചിത്രങ്ങള്‍. 

 

പിങ്ക് നിറത്തിലുള്ള നീളൻ ജാക്കറ്റാണ് ചിത്രത്തിൽ റിഹാന ധരിച്ചിരിക്കുന്നത്. ഗർഭകാലത്തും സ്റ്റൈലിൽ റിഹാനയെ തോല്‍പ്പിക്കാന്‍ ആരുമില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. 

 

ചിത്രങ്ങൾക്ക് താഴെ പ്രമുഖരടക്കം നിരവധി പേർ ആശംസകളുമായി എത്തി.  ഏറെ കാലം സുഹൃത്തുക്കളായിരുന്നതിനു ശേഷമാണ് 2020ൽ റിഹാനയും റോക്കിയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്.

 

Also Read: 'ഇത് തന്തൂരി ചിക്കനോ നൂഡില്‍സോ'; റിഹാനയെ ട്രോളി സോഷ്യല്‍ മീഡിയ

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ