ലോക്ഡൗണ്‍ കാലത്ത് ട്വിറ്ററില്‍ ഇപ്പോള്‍ വൈറലാകുന്നത് യുഎസ് ഗായികയും നടിയുമായ റിഹാനയുടെ ചിത്രങ്ങളാണ്. റിഹാനയുടെ വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ടായിരുന്നു. ഏറ്റവും വലിയ ഫാഷൻ ഷോകളിലൊന്നായ 'മെറ്റ് ഗാല'യില്‍  വ്യത്യസ്തമായി വസ്ത്രം ധരിച്ചെത്തുന്ന താരം കൂടിയാണ് റിഹാന. എന്നാല്‍ റിഹാനയുടെ ഈ വ്യത്യസ്ത വസ്ത്രങ്ങളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ താരത്തെ വൈറലാക്കിയിരിക്കുന്നത്.

റിഹാനയുടെ വസ്ത്രങ്ങളെ ഇന്ത്യന്‍ വിഭവങ്ങളുമായി താരതമ്യപ്പെടുത്തിയിരിക്കുകയാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ്. റിഹാനയുടെ ഓരോ വസ്ത്രത്തെയും  ഓരോ  ഇന്ത്യന്‍ വിഭവവുമായി സാമ്യപ്പെടുത്തുകയാണ് ദീപ് രാജ് എന്ന യുവാവ്. 

 

 

റിഹാനയുടെ ഇരുപത്തിയഞ്ചോളം വസ്ത്രങ്ങളാണ് പല വിഭവങ്ങളുമായി സാമ്യപ്പെടുത്തി ചിത്രങ്ങളടക്കം യുവാവ് പങ്കുവച്ചിരിക്കുന്നത്.   തന്തൂരി ചിക്കനോടും ന്യൂഡില്‍സിനോടും  ചായയോടുമൊക്കെയാണ് റിഹാനയുടെ വസ്ത്രങ്ങളെ ഉപമിച്ചിരിക്കുന്നത്.

 

സംഭവം വൈറലാവുകയും ചെയ്തു. റിഹാനയുടെ ഫാഷന്‍ ഡിസൈനര്‍ ഇന്ത്യന്‍ വിഭവങ്ങളുടെ ആരാധകനാണോ എന്ന ക്യാപ്ഷനോടെയാണ് പലരും ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

 

 

മേയ് പതിനൊന്നിന് പങ്കുവച്ച ട്വീറ്റിന് ഇതിനോടകം തന്നെ ഇരുപതിനായിരത്തിനടുത്ത് റീട്വീറ്റുകളും എണ്‍പതിനായിരത്തിനടുത്ത് ലൈക്കുകളുമാണ്  ലഭിച്ചിരിക്കുന്നത്. 
 

Also Read: പ്രിയങ്കയെ 'അനുകരിച്ച്' പൂച്ച; ഇത് മെറ്റ് ഗാല ചലഞ്ച് !