കരീഷ്മയെ പിന്തുടര്‍ന്ന് മണവാട്ടിമാര്‍; ട്രെന്‍ഡിങ്ങായി പച്ച ലഹങ്ക

Published : Nov 02, 2019, 02:43 PM IST
കരീഷ്മയെ പിന്തുടര്‍ന്ന് മണവാട്ടിമാര്‍; ട്രെന്‍ഡിങ്ങായി പച്ച ലഹങ്ക

Synopsis

വിവാഹം ചില പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വപ്നദിനമാണ്. അവരുടെ ഭംഗി കാണിക്കാന്‍, ഫാഷന്‍ കാണിക്കാനുളള അവസരമായും ചിലര്‍ ഈ ദിവസത്തെ കാണുന്നു. താരങ്ങളുടെ വസ്ത്രങ്ങളെ അനുകരിക്കാനുളള പ്രേരണ ഇന്നത്തെ തലമുറയ്ക്ക് വളരെ കൂടുതലാണ്. 

വിവാഹം ചില പെണ്‍കുട്ടികള്‍ക്ക് അവരുടെ സ്വപ്നദിനമാണ്. അവരുടെ ഭംഗി കാണിക്കാന്‍, ഫാഷന്‍ കാണിക്കാനുളള അവസരമായും ചിലര്‍ ഈ ദിവസത്തെ കാണുന്നു. താരങ്ങളുടെ വസ്ത്രങ്ങളെ അനുകരിക്കാനുളള പ്രേരണ ഇന്നത്തെ തലമുറയ്ക്ക് വളരെ കൂടുതലാണ്. സ്വന്തം വിവാഹത്തിന് പോലും താരങ്ങള്‍ ധരിച്ച  വസ്ത്രം തെരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്.

അത്തരത്തില്‍ ഒരു താരത്തില്‍ നിന്ന്  പ്രചോദനം കൊണ്ട് പലരും തെരഞ്ഞെടുത്ത വസ്ത്രമാണ് ഈ പച്ച ലഹങ്ക. നിരവധി ആരാധകരുള്ള ബോളിവുഡ് സുന്ദരി കരീഷ്മ കപൂറില്‍ നിന്നാണ് ഈ ലഹങ്ക പ്രചോദനമായത്. 

ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയാണ് വസ്ത്രം ഡിസൈനര്‍ ചെയ്തത്. ആ ലഹങ്കയില്‍ അതിമനോഹരിയായിരുന്നു കരീഷ്മ.  പച്ച- നീല നിറത്തിലുളള റോ സില്‍ക്ക് ചോളി ഒപ്പം ഫ്ലോറാല്‍ പാവടയുമാണ് ഇതിന്‍റെ ഹൈലൈറ്റ്. സോനം കപൂറിന്‍റെ വിവാഹത്തിനാണ് കരീഷ്മ ആദ്യമായി ഇത് ധരിച്ചത്. 

ഈ പച്ച ലഹങ്ക തന്നെയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഈ പച്ച ലഹങ്കയുടെ പ്രചോദനം കൊണ്ട് ചാന്ദിനി, സേജല്‍ എന്നീ മണവാട്ടിമാര്‍ തങ്ങളുടെ വിവാഹത്തിന് ഈ ലഹങ്ക തെരഞ്ഞെടുത്തത്. 

PREV
click me!

Recommended Stories

ചിരിക്കുമ്പോൾ ചുണ്ടുകൾക്കും വേണം അഴക്; മനോഹരമായ ചുണ്ടുകൾക്കായി ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
ചർമ്മത്തിന്റെ തിളക്കത്തിന് വീട്ടിൽ തന്നെ ചെയ്യാം ഈ 4 ഫേഷ്യലുകൾ