ട്രെഡീഷണല്‍ ലുക്കിന് തല്‍ക്കാലം വിട; പുത്തന്‍ ചിത്രങ്ങളുമായി സാനിയ ഇയ്യപ്പൻ

Published : Sep 04, 2020, 08:01 PM IST
ട്രെഡീഷണല്‍ ലുക്കിന് തല്‍ക്കാലം വിട; പുത്തന്‍ ചിത്രങ്ങളുമായി സാനിയ ഇയ്യപ്പൻ

Synopsis

അടുത്തിടെയാണ് ഓൺലൈൻ വസ്ത്രവ്യാപാര രംഗത്തേക്ക് സാനിയ ചുവടുവച്ചത്. 'സാനിയാസ് സിഗ്നേച്ചർ'  എന്നാണ് സാനിയയുടെ ഓൺലൈൻ ക്ലോത്തിങ് ബ്രാൻഡിന്‍റെ പേര്.  

'ക്വീന്‍' എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ. എന്ത് വസ്ത്രം ധരിക്കണമെന്നുള്ളത് ഒരാളുടെ സ്വാതന്ത്ര്യമാണ് എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന താരം കൂടിയാണ് സാനിയ. 

നിരവധി ആരാധകരുള്ള സാനിയ  സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ്. ഇടയ്ക്കിടെ താരം പുതിയ ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഓണത്തിന്‍റെ ട്രെഡീഷണല്‍ ലുക്കിലുള്ള ഫോട്ടോഷൂട്ടിന് ശേഷം ഇപ്പോഴിതാ വീണ്ടും മറ്റൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് സാനിയ. 

 

മഞ്ഞ നിറത്തിലുള്ള മിനി ഡ്രസ്സിലാണ് സാനിയ ഇത്തവണ എത്തിയിരിക്കുന്നത്. നെറ്റിന്‍റെ ചിറകുകളുള്ള ഡ്രസ്സില്‍ ബോള്‍ഡ് ലുക്കിലാണ് താരം. ചിത്രങ്ങള്‍ സാനിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

അടുത്തിടെയാണ് ഓൺലൈൻ വസ്ത്രവ്യാപാര രംഗത്തേക്ക് സാനിയ ചുവടുവച്ചത്. 'സാനിയാസ് സിഗ്നേച്ചർ'  എന്നാണ് സാനിയയുടെ ഓൺലൈൻ ക്ലോത്തിങ് ബ്രാൻഡിന്‍റെ പേര്.

 

Also Read: പൂർണ്ണിമയുടെ ‘പ്രാണ’ ഒരുക്കിയ കസവുലെഹങ്കയില്‍ അതിസുന്ദരിയായി സാനിയ ഇയ്യപ്പൻ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ