വെറും നാലിലയുള്ള ചെടി വിറ്റുപോയത് നാല് ലക്ഷം രൂപയ്ക്ക് !

By Web TeamFirst Published Sep 4, 2020, 6:39 PM IST
Highlights

'ഫിലോഡെന്‍ഡ്രോണ്‍ മിനിമ' എന്ന അപൂര്‍വയിനം ചെടിയാണ് ന്യൂസിലാന്‍ഡില്‍ നാല് ലക്ഷം രൂപയ്ക്ക് വിറ്റുപോയത്. 

നാലിലയുള്ള ഒരു ചെടി ലേലത്തില്‍ വിറ്റുപോയത് നാല് ലക്ഷം രൂപയ്ക്ക്. 'ഫിലോഡെന്‍ഡ്രോണ്‍ മിനിമ' എന്ന അപൂര്‍വയിനം ചെടിയാണ് ന്യൂസിലാന്‍ഡില്‍ നാല് ലക്ഷം രൂപയ്ക്ക് വിറ്റുപോയത്. 

'റാഫിഡൊഫോറ ടെട്രാസ്‌പെര്‍മ' എന്ന വിഭാഗത്തില്‍ പെടുന്നതാണ് ഈ അലങ്കാരച്ചെടി. ഇലകളില്‍ മഞ്ഞയും പച്ചയും നിറങ്ങളാണുള്ളത്. ന്യൂസിലാന്‍ഡിലെ പ്രമുഖ വ്യാപാര വെബ്‌സൈറ്റായ 'ട്രേഡ് മീ'യില്‍ ആണ് ലേലംവിളി നടന്നത്. തുടര്‍ന്ന് 8,150 ന്യൂസിലാന്‍ഡ് ഡോളറിന് (4,00,690 രൂപ) ചെടി വിറ്റു.

ഇലകളുടെ പകുതി ഭാഗം മഞ്ഞയും പകുതി പച്ചയും ആണ് ഇതിന്‍റെ പ്രത്യേകത. ഒപ്പം വളരെ പതുക്കെയാണ് ഇവയുടെ വളര്‍ച്ച എന്നതും ഈ ഇന്‍ഡോര്‍ പ്ലാന്‍റിനെ പ്രിയങ്കരമാക്കുന്നു. 

 

Also Read: യുകെയിൽ ഗാന്ധിജിയുടെ കണ്ണട ലേലം ചെയ്തു; വിറ്റുപോയത് കോടികള്‍ക്ക്...

click me!