എത്‌നിക് കോസ്റ്റ്യൂമിൽ സ്റ്റൈലിഷ് ലുക്ക്; ചിത്രങ്ങള്‍ പങ്കുവച്ച് സാനിയ

Web Desk   | others
Published : Jan 28, 2020, 03:40 PM ISTUpdated : Jan 28, 2020, 03:42 PM IST
എത്‌നിക് കോസ്റ്റ്യൂമിൽ സ്റ്റൈലിഷ് ലുക്ക്; ചിത്രങ്ങള്‍ പങ്കുവച്ച് സാനിയ

Synopsis

ക്വീൻ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പൻ. ഫാഷൻ ചോയ്സുകൾ കൊണ്ട് ആരാധകരെയും ഫാഷൻ ലോകത്തെയും  അദ്ഭുതപ്പെടുത്താറുണ്ട് സാനിയ.

ക്വീൻ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് സാനിയ ഇയ്യപ്പൻ. ഫാഷൻ ചോയ്സുകൾ കൊണ്ട് ആരാധകരെയും ഫാഷൻ ലോകത്തെയും  അദ്ഭുതപ്പെടുത്താറുണ്ട് സാനിയ.  വസ്ത്രത്തിന്‍റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെങ്കിലും തനിക്ക് കംഫർട്ട് എന്നു തോന്നുന്നത് ഏതാണോ അതു ധരിക്കുക എന്നതാണ് സാനിയയുടെ സ്റ്റൈല്‍.   

രാമു കാര്യാട്ട് അവാർഡ്സ് 2020ൽ യൂത്ത് ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ടത് സാനിയ ആയിരുന്നു. അവാർഡ്സ് വേദിയിലും സ്റ്റൈലിഷ് ലുക്കിൽ തന്നെ സാനിയ എത്തി.

 

എത്‌നിക് കോസ്റ്റ്യൂമിലാണ് ഇത്തവണ സാനിയ ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടിയത്. ചുവപ്പിൽ ഗോൾ‍ഡൻ വൃത്തങ്ങൾ നിറയുന്ന സ്കർട്ടും നീല സ്ലീവ്‌ലസ് ബ്ലൗസും ചുവപ്പ് ദുപ്പട്ടയുമായിരുന്നു വസ്ത്രം. ഗോൾഡൻ വർക്കുകളായിരുന്നു ഹൈലൈറ്റ്. 

ബൺ സ്റ്റൈലിൽ കെട്ടിയ മുടിയിൽ മുല്ലപ്പൂ ചൂടിയിരുന്നു. ഇതിനൊപ്പം ഹെവി സ്റ്റൈലിഷ് ചോക്കറും വളകളും മോതിരവും ചേര്‍ന്നപ്പോള്‍ ലുക്ക് കംപ്ലീറ്റായി. പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്‍റെ പ്രാണയാണ് സാനിയയ്ക്ക് വേണ്ടി വസ്ത്രം ഒരുക്കിയത്. 

 

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ