ജമ്മുകശ്മീരില്‍ നിന്ന് 'മമ്മി ആന്‍ഡ് മീ'; വീഡിയോ പങ്കുവച്ച് സാറ അലി ഖാന്‍

Published : Apr 13, 2021, 02:30 PM ISTUpdated : Apr 13, 2021, 02:34 PM IST
ജമ്മുകശ്മീരില്‍ നിന്ന് 'മമ്മി ആന്‍ഡ് മീ'; വീഡിയോ പങ്കുവച്ച് സാറ അലി ഖാന്‍

Synopsis

ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കുന്ന സാറയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജമ്മുകശ്മീരിലാണ് താരവും കുടുംബവും അവധിക്കാലം ആഘോഷിക്കുന്നത്.

ധാരാളം ആരാധകരുളള ബോളിവുഡ് യുവനടിയാണ് സാറ അലി ഖാന്‍. അമ്മ അമൃത സിങ്ങിന്‍റേയും അച്ഛന്‍ സെയ്ഫ് അലി ഖാന്റേയും വഴിയിലൂടെ അഭിനയം തന്നെ കരിയറായി തിരഞ്ഞെടുത്ത സാറ ബിടൗണിലെ  ഒരു ഫിറ്റ്നസ് ക്വീനും കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാറ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഇപ്പോഴിതാ അവധിക്കാലം ആഘോഷിക്കുന്ന സാറയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജമ്മുകശ്മീരിലാണ് താരവും കുടുംബവും അവധിക്കാലം ആഘോഷിക്കുന്നത്. ഇതിന്‍റെ ഒരു വീഡിയോ ആണ് ഏറ്റവും ഒടുവില്‍ സാറ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

 

മഞ്ഞിൽ സ്കീയിംഗ് ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന സാറയെയും അമ്മ അമൃത സിങ്ങിനെയുമാണ് വീഡിയോയില്‍ കാണുന്നത്.  മഞ്ഞിന്‍റെ ഭംഗിയില്‍ തമാശകള്‍ പറയുന്ന സാറയെയും അതൊക്കെ കണ്ട് ആസ്വദിക്കുകയും ചെയ്യുന്ന അമൃതയെയുമാണ് വീഡിയോയില്‍ കാണുന്നത്.  പലപ്പോഴും അമ്മ-മകള്‍ ബന്ധം സൂചിപ്പിക്കുന്ന പോസ്റ്റുകള്‍ സാറ പങ്കുവയ്ക്കാറുണ്ട്. 

 

 

Also Read: പതിനഞ്ച് ലക്ഷത്തിന്‍റെ വസ്ത്രത്തില്‍ തിളങ്ങി സാറ അലി ഖാന്‍; ചിത്രങ്ങള്‍ വൈറല്‍...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ