ധാരാളം ആരാധകരുളള ബോളിവുഡ് യുവനടിയാണ് സാറ അലി ഖാന്‍. അമ്മ അമൃത സിങ്ങിന്റേയും അച്ഛന്‍ സെയ്ഫ് അലി ഖാന്റേയും വഴിയിലൂടെ അഭിനയം തന്നെ കരിയറായി തിരഞ്ഞെടുത്ത സാറ ബിടൗണിലെ  ഒരു ഫിറ്റ്നസ് ക്വീനും കൂടിയാണ്. സാറയുടെ പോസ്റ്റുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണമാണ് എപ്പോഴും ലഭിക്കുന്നത്. 

സമൂഹമാധ്യമത്തിലും സജീവമായ സാറയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അമ്മ അമൃത സിങ്ങിനൊപ്പമുള്ള ചിത്രങ്ങളാണ് സാറ കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അമ്മയും മകളും ഒരുപോലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്.

ഒരേ നിറത്തിലും ഡിസൈനിലുമുള്ള കുര്‍ത്തയാണ് ഇരുവരും ധരിച്ചിരിക്കുന്നത്.  ഒപ്പം ഒരേ പോലുള്ള മാസ്‌കും ധരിച്ചിട്ടുണ്ട്. മഞ്ഞ, ഓറഞ്ച്, പിങ്ക്, ഗ്രേ, ബ്ലൂ തുടങ്ങി പല നിറങ്ങളില്‍ ഡിസൈന്‍ വരുന്നതാണ് കുര്‍ത്ത. വെള്ളയില്‍ ചുവപ്പ് വരകളുള്ള മാസ്കാണ് ഒപ്പം ഇരുവരും ധരിച്ചിരിക്കുന്നത്. 'മമ്മീസ് ഡേ ഔട്ട്' എന്ന ക്യാപ്ഷനോടെയാണ് സാറ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

 

നിരവധി പേര്‍ ചിത്രങ്ങള്‍ക്ക് കമന്‍റുകളുമായി എത്തുകയും ചെയ്തു. രണ്ടുപേരെയും കാണാന്‍ ഇരട്ടകളെപ്പോലെയാണെന്നും സാറയ്ക്ക് അമ്മയുടെ കണ്ണുകളാണ് കിട്ടിയിരിക്കുന്നത് എന്നും പലരും കമന്‍റ് ചെയ്തു. 

താനൊരു 'അമ്മക്കുട്ടി' ആണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ മുന്‍പും സാറ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. അമ്മയെ പോലെ പോസ് ചെയ്ത സാറയുടെ ആ ചിത്രം അന്ന് സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

Like mother, like daughter 👩‍👧👩‍❤️‍👩👯‍♀️

A post shared by Sara Ali Khan (@saraalikhan95) on Feb 16, 2020 at 7:54am PST

ഹെവി എംബ്രോയ്ഡറിയോട് കൂടിയ പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് സാറ അതില്‍ ധരിച്ചത്. ദുപ്പട്ട തലയിലൂടെ മറച്ച് നവവധുവിനെ പോലെയായിരുന്നു സാറ. 'അമ്മയെ പോലെ മകളും' എന്ന തലക്കെട്ടോടെയാണ് സാറ ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മാതൃദിനത്തിലും  സാറ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. 

 

Also Read: 96 കിലോയിൽ നിന്ന് ഈ മേക്കോവറിലേക്ക്; പുതിയ വീഡിയോയുമായി സാറ അലി ഖാന്‍...