പല്ലുവേദന അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍

Published : Jan 17, 2025, 03:06 PM IST
പല്ലുവേദന അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍

Synopsis

പല കാരണങ്ങള്‍ കൊണ്ടും പല്ലുവേദന വരാം. നിരന്തരമായി പല്ലുവേദന ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. പല്ലുവേദനയെ അകറ്റാനുള്ള ചില പൊടിക്കൈകളെ പരിചയപ്പെടാം. 

പല്ലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും പല്ലുവേദന വരാം. നിരന്തരമായി പല്ലുവേദന ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. പല്ലുവേദനയെ അകറ്റാനുള്ള ചില പൊടിക്കൈകളെ പരിചയപ്പെടാം. 

1. ഉപ്പുവെള്ളം

വായില്‍ ഉപ്പുവെള്ളം കൊള്ളുന്നത് പല്ലുവേദനയെ തടയാന്‍ സഹായിക്കും. ഉപ്പിന്‍റെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാണ് പല്ലുവേദനയെ സഹായിക്കുന്നത്. ഇതിനായി ഇളം ചൂടുവെള്ളത്തില്‍ കുറച്ച് ഉപ്പ് ചേര്‍ത്ത് വായില്‍ കൊള്ളാം. 

2. ഐസ് വയ്ക്കുക 

പല്ലുവേദനയുള്ള ഭാഗത്ത് ഐസ് വയ്ക്കുന്നതും പല്ലു വേദനയെ അകറ്റാന്‍ സഹായിച്ചേക്കാം. ഇതിനായി 15-20 മിനിറ്റ് വരെ വായില്‍ ഐസ് വയ്ക്കുക. 

3. ഗ്രാമ്പൂ

പല്ലുവേദനയെ അകറ്റാനായി ഗ്രാമ്പൂ വായിലിട്ട് വെറുതെ ചവയ്ക്കുന്നതും ആശ്വാസം ലഭിക്കാന്‍ സഹായിക്കും. 

4. ടീ ബാഗ് 

തണുത്ത ടീ ബാഗ് വയ്ക്കുന്നതും പല്ലുവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും. 

5. തേന്‍ 

ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ തേന്‍ ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് വായില്‍ കൊള്ളുന്നതും പല്ലു വേദനയെ ശമിപ്പിക്കാന്‍ സഹായിക്കും. 

6. മഞ്ഞള്‍ 

പല്ലുവേദനയുള്ള ഭാഗത്ത്  മഞ്ഞള്‍ വെള്ളം കൊള്ളുന്നതും പല്ലു വേദനയെ ശമിപ്പിക്കാന്‍ സഹായിക്കും.  മഞ്ഞളിന്‍റെ ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.

7. പേരയ്ക്ക ഇലകള്‍ 

പേരയ്ക്കയുടെ ഇലകള്‍ ചവയ്ക്കുന്നതും പല്ലു വേദന മാറാന്‍ ഗുണം ചെയ്യും. 

Also read: റൂമറ്റോയ്ഡ് ആർത്രൈറ്റിസ്; ശരീരം സൂചിപ്പിക്കുന്ന അഞ്ച് ലക്ഷണങ്ങള്‍

youtubevideo

 


 

PREV
click me!

Recommended Stories

മുൾട്ടാണി മിട്ടി മാജിക്; തിളക്കമുള്ള ചർമ്മത്തിനായി വീട്ടിൽ തയ്യാറാക്കാവുന്ന 4 ഫേസ് പാക്കുകൾ
സെൻസിറ്റീവ് സ്കിൻ കെയർ; ചൊറിച്ചിലിനും നീറ്റലിനും വിട, 7 സൂപ്പർ ടിപ്‌സുകൾ