രോഗ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെ തന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്.

സന്ധികളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. രോഗ പ്രതിരോധസംവിധാനം സ്വന്തം ശരീരത്തിലെ തന്നെ ആരോഗ്യമുള്ള കോശങ്ങളെ ആക്രമിച്ചു തുടങ്ങുന്ന ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ്. 

റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

1. കൈ- കാല്‍ വേദന

കൈ- കാലുകൾ, കാൽമുട്ടുകൾ എന്നിവിടങ്ങളിലെ വേദന, വീക്കം എന്നിവ റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. 

2. സന്ധി വേദന, മരവിപ്പ്​

സന്ധി വേദന, സന്ധികളിൽ മരവിപ്പ്​, സന്ധികള്‍ക്കുണ്ടാകുന്ന ബലഹീനത, സന്ധികള്‍ ചുവന്നിരിക്കുക തുടങ്ങിയവയൊക്കെ ആമവാതത്തിന്‍റെ ലക്ഷണങ്ങളാണ്.

3. അമിത ക്ഷീണവും തളര്‍ച്ചയും

അമിതമായ ക്ഷീണവും തളര്‍ച്ചയും പല രോഗങ്ങളുടെയും സൂചനയാണെങ്കിലും റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ സൂചനയായും ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാം. 

4. ശരീരഭാരം കുറയുക

അകാരണമായി ശരീരഭാരം കുറയുന്നതും ചിലപ്പോള്‍ രോഗത്തിന്‍റെ ഒരു സൂചനയാകാം. അതിനും അതും അവഗണിക്കേണ്ട. 

5. പനിയും വിശപ്പ് നഷ്ടപ്പെടുന്നതും

പനിയും വിശപ്പ് നഷ്ടപ്പെടുന്നതുമൊക്കെ ചിലപ്പോള്‍ ഈ രോഗത്തിന്‍റെ സൂചനയാകാം. ഇവയൊന്നും നിസാരമായി കാണേണ്ട.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഒഴിവാക്കേണ്ട പാനീയങ്ങൾ

youtubevideo