ശരീരഭാരം കുറയ്ക്കണോ? ശ്രദ്ധിക്കാം ഈ ഏഴ് കാര്യങ്ങള്‍...

By Web TeamFirst Published May 14, 2020, 12:47 PM IST
Highlights

പലപ്പോഴും മോശം ജീവിതശൈലികളുടെ ഭാഗമായാണ് അമിതവണ്ണത്തിലേക്ക് ആളുകളെത്തുന്നത്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ. 

വീട്ടില്‍ വെറുതേ ഇരുന്ന് വണ്ണം കൂടിയെന്നും അവ കുറയ്ക്കണമെന്നും ചിന്തിക്കുന്നവരുണ്ടാകാം. പലപ്പോഴും മോശം ജീവിതശൈലികളുടെ ഭാഗമായാണ് അമിതവണ്ണത്തിലേക്ക് ആളുകളെത്തുന്നത്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കൂ. 

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...

ഒന്ന്...

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ധാരാളം വെള്ളം കുടിക്കുക.  'മെറ്റബോളിസം' വർധിപ്പിക്കാനും ഇത് സ​ഹായിക്കും. വെള്ളം ധാരാളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കും. ഒപ്പം വിശപ്പും കുറയും. 

രണ്ട്...

'ജങ്ക് ഫുഡ്' ഒഴിവാക്കുക. വറുത്തതും പൊരിച്ചതും ഒപ്പം ജങ്ക് ഫുഡും വണ്ണം കൂട്ടുക മാത്രമല്ല കൊളസ്ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്കും കാരണമാകും.

മൂന്ന്...

ശരീരഭാരം കുറയ്ക്കാൻ‌ ആ​ഗ്രഹിക്കുന്നുവെങ്കിൽ മധുരം നിർബന്ധമായും ഒഴിവാക്കുക.  മധുരം കഴിക്കുന്നതിലൂടെ ശരീരഭാരം കൂടുകയും ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുകയും ചെയ്യും. 

നാല്...

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവര്‍ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.  മുട്ട, ചീര, മഷ്റൂം,  പനീർ, സോയ തുടങ്ങിയ ഭക്ഷണങ്ങളില്‍ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

ദിവസവും കുറഞ്ഞത് 45 മിനിറ്റ് നടക്കാൻ നിങ്ങൾ സമയം മാറ്റിവയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഉച്ച ഭക്ഷണത്തിന് ശേഷവും രാത്രിയിലെ ഭക്ഷണത്തിന് ശേഷവും അൽപ്പം നടക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

ആറ്...

'സോഫ്റ്റ് ഡ്രിങ്ക്സ്'  പതിവായി കുടിക്കുന്നത് വണ്ണം വയ്ക്കാന്‍ കാരണമായേക്കാം എന്ന് നിരവധി പഠനങ്ങളും സൂചിപ്പിക്കുന്നു. സോഫ്റ്റ് ഡ്രിങ്ക്സുകളുടെ പ്രധാന ചേരുവ അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയാണ്. ഇത് ശരീരഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കില്ല. 

ഏഴ്...

വണ്ണം കുറയ്ക്കാനായി ചിലര്‍ പട്ടിണി കിടക്കുകയും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ വിശപ്പ് കൂട്ടുകയും അമിതമായി നിങ്ങള്‍ ഭക്ഷണം കഴിക്കാനുള്ള സാധ്യതയ്ക്ക് വഴിയൊരുക്കുകയുമാണ് ചെയ്യുന്നത്. കൃത്യസമയത്ത് മിതമായി ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. 

Also Read: അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പ്രോട്ടീൻ അടങ്ങിയ നാല് പച്ചക്കറികൾ...

click me!