'മരണശേഷവും പ്രിയപ്പെട്ടവര്‍ക്കൊപ്പം കഴിയാം'; ഇത് വിചിത്രമായ കഥ!

By Web TeamFirst Published Jun 19, 2019, 7:40 PM IST
Highlights

മരണമെന്നാല്‍ അവസാനമാണ്, അതിന് ശേഷം പിന്നീട് ആ വ്യക്തിയില്ല. വീണ്ടും അവരുടെ സാന്നിധ്യം അനുഭവിക്കുകയെന്നത് സാധ്യമല്ല. അല്ലേ? എന്നാല്‍ ഈ സാധ്യതയില്ലായ്മയിലും ഒരു സാധ്യത കണ്ടെത്തുകയാണ് ജെയ്ഡ് സ്റ്റാന്‍ലി എന്ന യുവ സംരംഭക
 

പ്രിയപ്പെട്ടവരുടെ മരണശേഷം അവരുടെ അസാന്നിധ്യം നല്‍കുന്ന ശൂന്യതയെ നമ്മളെങ്ങനെയാണ് മറികടക്കുക? അതിന് പ്രത്യേകിച്ചൊരു ഉത്തരവും നല്‍കാനുണ്ടാവില്ല. കാരണം, മരണമെന്നാല്‍ അവസാനമാണ്, അതിന് ശേഷം പിന്നീട് ആ വ്യക്തിയില്ല. വീണ്ടും അവരുടെ സാന്നിധ്യം അനുഭവിക്കുകയെന്നത് സാധ്യമല്ല. അല്ലേ?

എന്നാല്‍ ഈ സാധ്യതയില്ലായ്മയിലും ഒരു സാധ്യത കണ്ടെത്തുകയാണ് ജെയ്ഡ് സ്റ്റാന്‍ലി എന്ന യുവ സംരംഭക. 'സെക്‌സ്'പാവകളുണ്ടാക്കുന്ന കമ്പനിയുടെ ഉടമസ്ഥയാണ് ജെയ്ഡ്. 'സെക്‌സ്' പാവകളെക്കുറിച്ച് നമ്മള്‍ പലതും കേട്ടിട്ടുണ്ട്. ലൈംഗികാവശ്യങ്ങള്‍ക്കായി ആളുകളുടെ ഓര്‍ഡര്‍ അനുസരിച്ച് മനുഷ്യരൂപത്തിലുള്ള സിലിക്കോണ്‍ പാവകളുണ്ടാക്കി നല്‍കുകയെന്നതാണ് ഇവരുടെ ജോലി. 

ഒരിക്കല്‍ മരിച്ചുപോയ പങ്കാളിയുടെ രൂപത്തിലുള്ള പാവ നിര്‍മ്മിച്ചുനല്‍കണമെന്ന ആവശ്യവുമായി ഒരാള്‍ ജെയ്ഡിന്റെ കമ്പനിയെ സമീപിച്ചു. ഇതില്‍ നിന്നാണ് പുതിയൊരാശയം ഇവര്‍ കണ്ടെത്തിയത്. എന്തുകൊണ്ട് മരിച്ചുപോയ ആളുകളുടെ രൂപത്തില്‍ പാവകള്‍ നിര്‍മ്മിച്ചുകൂട! സംഗതി നിയമപരമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ തുടങ്ങിയതോടെ നിരവധി പേര്‍ ഇതേ ആവശ്യവുമായി കമ്പനിയെ ബന്ധപ്പെടാന്‍ തുടങ്ങി. 


(ജെയ്ഡ് സ്റ്റാൻലി)

'പാവ നിര്‍മ്മിച്ചുനല്‍കണമെന്ന ആവശ്യവുമായി നമ്മളെ സമീപിക്കുന്ന കസ്റ്റമറോട് നമ്മള്‍ അതെക്കുറിച്ച് വിശദമായി സംസാരിക്കും. എനിക്ക് തോന്നുന്നത്, സെക്‌സ് ഡോള്‍ എന്നത് വെറും ലൈംഗിക ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമല്ല ആളുകള്‍ ആശ്രയിക്കുന്നത്. അതിനെ ആ രീതിയില്‍ കാണുന്നതും വളരെ മോശമാണ്. ആളുകളുടെ ആവശ്യങ്ങള്‍ പലതാണ്. ഏകാന്തതയാണ് മനുഷ്യര്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമായി ഞാന്‍ മനസിലാക്കുന്നത്. അങ്ങനെയുള്ളവരെ സംബന്ധിച്ച് സെക്‌സ് ഡോള്‍ അവര്‍ക്ക് പങ്കാളി തന്നെയാണ്. യഥാര്‍ത്ഥത്തിലുള്ള ഒരു വ്യക്തിയുടെ പ്രതിരൂപം ഉണ്ടാക്കുമ്പോള്‍ പക്ഷേ, നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിയമപരമായ വിഷയങ്ങളുണ്ട്, അതിനകത്ത്, അതെല്ലാം പരിഹരിച്ച് വേണം ചെയ്യാന്‍...'- ജെയ്ഡ് പറയുന്നു.

click me!