അമ്മയായ ശേഷം ആലിയ ഭട്ടിനെ ഇനി ഷാരൂഖ് വിളിക്കുക ഇങ്ങനെ...

Published : Jan 04, 2023, 07:51 PM IST
അമ്മയായ ശേഷം ആലിയ ഭട്ടിനെ ഇനി ഷാരൂഖ് വിളിക്കുക ഇങ്ങനെ...

Synopsis

കുഞ്ഞ് പിറന്നാലും ആലിയയെ താൻ കുഞ്ഞായി തന്നെയാണ് പരിഗണിക്കുന്നതെന്നും, എന്നാല്‍ അവരിലെ അമ്മയെ മറന്നുപോകില്ല- അതിനും ആദരം നല്‍കുന്നുവെന്നുമാണ് ഷാരൂഖ് ഇതിനാല്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് നിരവധി പേര്‍ കമന്‍റില്‍ പറയുന്നു. എന്തായാലും ഇരുവരുടെയും ട്വീറ്റ് വലിയ രീതിയിലാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നതും ആരാധകരെ സന്തോഷിപ്പിക്കുന്നതും. 

ബോളിവുഡിന്‍റെ പ്രിയ താരജോഡിയാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ പോയ വര്‍ഷം ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം. ബോളിവുഡ് താരങ്ങളും, താരകുടുംബങ്ങളും, ആരാധകരും, സിനിമാസ്വാദകരുമെല്ലാം ഒരുപോലെ ആഘോഷിച്ച വിവാഹമായിരുന്നു ഇവരുടേത്.

വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ തങ്ങള്‍ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് ഇവര്‍ പരസ്യമായി അറിയിച്ചിരുന്നു. ശേഷം നവംബര്‍ ആറിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. സഹതാരങ്ങളടക്കം നിരവധി പേരാണ് ഇൻസ്റ്റഗ്രാമിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമെല്ലാം ആലിയയെയും രണ്‍ബീറിനെയും ആശംസകള്‍ കൊണ്ട് മൂടിയത്. 

ഇപ്പോഴിതാ അമ്മയായ ശേഷം ആലിയയെ താനിനി എങ്ങനെയാണ് അഭിസംബോധന ചെയ്യാൻ പോകുന്നതെന്ന് രസകരമായി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡിന്‍റെ കിംഗ് ഖാൻ. പലപ്പോഴും തന്‍റെ ട്വിറ്റര്‍ പേജിലൂടെ കൗതുകകരമായ ചര്‍ച്ചകള്‍ നടത്തുന്നയാളാണ് ഷാരൂഖ് ഖാൻ. 

സമാനമായ രീതിയില്‍ ആരാധകരില്‍ ആരോ എന്തുകൊണ്ടാണ് ആലിയ ഭട്ട് മാത്രം താങ്കളെ എസ്ആര്‍ എന്ന് വിളിക്കുന്നത് എന്ന് ചോദിച്ചതോടെയാണ് രസകരമായ ചര്‍ച്ചയ്ക്ക് തുടക്കമായത്. ബോളിവുഡിലും പുറത്തുമെല്ലാം സാധാരണഗതിയില്‍ ഷാരൂഖിനെ എസ്ആര്‍കെ എന്നാണ് അഭിസംബോധന ചെയ്യാറ്. 

അതൊരുപക്ഷേ ആലിയ ഇഷ്ടം കൊണ്ട് റൊമാന്‍റിക് ആയി വിളിക്കുന്നതോ ഇതിനൊപ്പം തന്നെ ബഹുമാനം കലര്‍ത്തുന്നതോ സീനിയറായ ഒരാളാണെന്ന സ്ഥാനം നല്‍കുന്നതോ അതുമല്ലെങ്കില്‍ വെറും ഷാ റൂഖ് എന്ന് മാത്രം വിളിക്കുന്നതായി ഉദ്ദേശിച്ചോ ആകാമെന്നായിരുന്നു ഷാരൂഖ് ഖാന്‍റെ മറുപടി.

എന്നാല്‍ അല്‍പം കഴിഞ്ഞപ്പോഴേക്ക് ഇതിനുള്ള മറുപടി ട്വിറ്ററിലൂടെ ആലിയ തന്നെ നല്‍കി. സ്വീറ്റ് ആണ് ആ വിളിയെന്നും എന്നാലതില്‍ ബഹുമാനമുണ്ടെന്നും ആലിയ വ്യക്തമാക്കി. പക്ഷേ ജനുവരി 25 കഴിഞ്ഞാല്‍ പിന്നീട് ഷാരൂഖിനെ പത്താൻ എന്നേ വിളിക്കൂ എന്നും ഇത് നല്ല ക്രിയാത്മകമായ തീരുമാനമല്ലോ എന്നുമായിരുന്നു ആലിയയുടെ കുസൃതി നിറഞ്ഞ മറുചോദ്യം. 

അതുമതി കുഞ്ഞേ, ഇനിതൊട്ട് നിന്നെ ഞാൻ 'ലിറ്റില്‍ അമ്മ ഭട്ട് കപൂര്‍' എന്നാണ് വിളിക്കാൻ പോകുന്നതെന്നും ഷാരൂഖ് മറുപടിയായി പറഞ്ഞു. ഇരുവരും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്‍റെ തെളിവായാണ് ഈ സംഭാഷണത്തെ ആരാധകര്‍ കാണുന്നത്. 

കുഞ്ഞ് പിറന്നാലും ആലിയയെ താൻ കുഞ്ഞായി തന്നെയാണ് പരിഗണിക്കുന്നതെന്നും, എന്നാല്‍ അവരിലെ അമ്മയെ മറന്നുപോകില്ല- അതിനും ആദരം നല്‍കുന്നുവെന്നുമാണ് ഷാരൂഖ് ഇതിനാല്‍ ഉദ്ദേശിച്ചിരിക്കുന്നതെന്ന് നിരവധി പേര്‍ കമന്‍റില്‍ പറയുന്നു. എന്തായാലും ഇരുവരുടെയും ട്വീറ്റ് വലിയ രീതിയിലാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നതും ആരാധകരെ സന്തോഷിപ്പിക്കുന്നതും. 

 

 

Also Read:- പ്രസവശേഷം 'ഫിറ്റ്നസ്' വീണ്ടെടുക്കാൻ ബോളിവുഡ് താരം; വീഡിയോയും ഫോട്ടോകളും...

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ