കണ്ടാൽ സിമ്പിൾ, കണ്ണടയിൽ വരെ സ്വര്‍ണം; അംബാനി മരുമകളുടെ ജംഗിൾ സഫാരി ഔട്ട്ഫിറ്റിന്‍റെ വില കേട്ടാൽ കണ്ണുതള്ളും!

Published : Mar 05, 2024, 01:21 PM IST
കണ്ടാൽ സിമ്പിൾ, കണ്ണടയിൽ വരെ സ്വര്‍ണം; അംബാനി മരുമകളുടെ ജംഗിൾ സഫാരി ഔട്ട്ഫിറ്റിന്‍റെ വില കേട്ടാൽ കണ്ണുതള്ളും!

Synopsis

ഓരോ ദിവസവും ഓരോ തീമിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് അതിഥികള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയത്. രണ്ടാം ദിനത്തില്‍ ജംഗിള്‍ തീം എന്ന ആശയത്തിലുള്ള കോസ്റ്റ്യൂംസ് അണിഞ്ഞാണ് അതിഥികള്‍ എത്തിയത്. 

അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും  വിവാഹത്തിന് മുമ്പുള്ള ഗംഭീര  പ്രീ വെഡിങ് പാര്‍ട്ടിയുടെ വിശേഷങ്ങള്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ജാംനഗറില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷത്തിൽ നിരവധി പ്രമുഖരും വ്യവസായികളും സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഒത്തുകൂടി. ഓരോ ദിവസവും ഓരോ തീമിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് അതിഥികള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയത്. 

രണ്ടാം ദിനത്തില്‍ ജംഗിള്‍ തീം എന്ന ആശയത്തിലുള്ള കോസ്റ്റ്യൂംസ് അണിഞ്ഞാണ് അതിഥികള്‍ എത്തിയത്. അക്കൂട്ടത്തില്‍ മുകേഷ് അംബാനിയുടെ മൂത്ത മകനും റിലയൻസ് ജിയോ ഇൻഫോകോം ചെയർമാനുമായ ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മേഹ്ത ധരിച്ച ഔട്ട്ഫിറ്റിന്‍റെ പ്രത്യേകതകളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.  അനന്ത് അംബാനിയുടെ നേതൃത്വത്തിലുള്ള മൃഗ പുനരധിവാസ കേന്ദ്രമായ വന്താരയില്‍ വെച്ചാണ് രണ്ടാം ദിനം ആഘോഷിച്ചത്. മുകേഷ് അംബാനിയുടെ മൂത്ത മരുമകളായ ശ്ലോക മേത്ത, 
ക്രോപ്പ് ടോപ്പും പാന്‍റ്സുമാണ് ഇതിനായി തെരഞ്ഞെടുത്തത്. മിയു മിയു എന്ന ബ്രാൻഡിൽ നിന്നുള്ള  ഗ്രേ-ഹ്യൂഡ് ക്രോപ്പ് ടോപ്പില്‍ ഫ്ലോറല്‍ പ്രിന്‍റുകളും കല്ലുകളും പതിപ്പിച്ചതായിരുന്നു. വെബ്‌സൈറ്റിൽ 4490 യുഎസ് ഡോളറാണ് ഇതിന്‍റെ വില. അതായത് ഏകദേശം 3.71 ലക്ഷം രൂപ വില വരും.  ഗബാർഡൈൻ പാന്‍റ്സാണ് ഇതിനൊപ്പം  ശ്ലോക  പെയര്‍ ചെയ്തത്. ഈ ചിക് പാന്‍റ്സും ഒരേ ലേബലിൽ നിന്നുള്ളതാണ്.  ഇതിന്‍റെ വില 5200 യൂറോയാണ്, അതായത് 5.45 ലക്ഷം രൂപ.

ഒപ്പം സണ്‍ഗ്ലാസും ധരിച്ചാണ് ശ്ലോക തന്‍റെ ലുക്ക് കംപ്ലീറ്റ് ചെയ്തിരിക്കുന്നത്. 18K സ്വർണ്ണം പൂശിയ സൺഗ്ലാസ് ക്രോം ഹാർട്ട്സ് എന്ന ബ്രാൻഡിൽ നിന്നുള്ളതാണ്. ഇതിന് 995 ഡോളർ വിലയുണ്ട്. അതായത് ഏകദേശം 82,432 രൂപയാണ് വില. അപ്പോള്‍ ശ്ലോകയുടെ അന്നത്തെ മൊത്തത്തിലുള്ള ലുക്കിന്‍റെ വില കുറഞ്ഞത് 9.98 ലക്ഷം രൂപ വരും, അതായത് ഏകദേശം 10 ലക്ഷം രൂപ.

Also read: മരതക നെക്ലേസിന് മാത്രമല്ല, നിത അംബാനി ധരിച്ച സാരിക്കുമുണ്ട് ചില പ്രത്യേകതകൾ...

youtubevideo

PREV
click me!

Recommended Stories

International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം
'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'