റൂബി റെഡ് സാരിയില്‍ മനോഹരയായി ശ്രീയ ശരണ്‍; ചിത്രങ്ങള്‍ വൈറല്‍

Published : Nov 30, 2022, 05:22 PM ISTUpdated : Nov 30, 2022, 05:25 PM IST
റൂബി റെഡ് സാരിയില്‍ മനോഹരയായി ശ്രീയ ശരണ്‍; ചിത്രങ്ങള്‍ വൈറല്‍

Synopsis

റൂബി റെഡ് നിറത്തിലുള്ള ഓര്‍ഗന്‍സ സാരിയില്‍ എംബ്രോയ്ഡറി വര്‍ക്കുകളാണ് അതിനെ മനോഹരമാക്കിയത്. ഹാന്‍ഡ് എംബ്രോയ്ഡറിയാണ് സാരിയുടെ പ്രത്യേകത. 

ദക്ഷിണേന്ത്യന്‍ സിനിമാമേഖലയില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ശ്രീയ ശരണ്‍. ഇപ്പോഴിതാ അജയ് ദേവ്ഗണ്‍ നായകനായ സസ്‌പെന്‍സ് ത്രില്ലര്‍ ദൃശ്യം 2-ന്റെ ബോക്‌സ് ഓഫീസ് വിജയതിളക്കത്തിലാണ് ശ്രീയ. ഗോവയില്‍ നടന്ന 53-ാമത് ഐഎഫ്എഫ്ഐയിൽ തന്റെ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തില്‍ ശ്രീയ ശരണും പങ്കെടുത്തിരുന്നു. ഇതിനായി ശ്രീയ ധരിച്ച  റൂബി റെഡ് എംബ്രോയ്ഡറി സാരിയാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ നേടുന്നത്.

റൂബി റെഡ് നിറത്തിലുള്ള ഓര്‍ഗന്‍സ സാരിയില്‍ എംബ്രോയ്ഡറി വര്‍ക്കുകളാണ് അതിനെ മനോഹരമാക്കിയത്. ഹാന്‍ഡ് എംബ്രോയ്ഡറിയാണ് സാരിയുടെ പ്രത്യേകത. ബ്ലൗസിന്റെ ത്രീ ഫോര്‍ത്ത് സ്ലീവിലും എംബ്രോയ്ഡറി വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്. നെക്ക് ലൈനാണ് ബ്ലൗസിന്റെ മറ്റൊരു പ്രത്യേകത. സില്‍വര്‍ ഡീറ്റൈലിങ്ങുള്ള സ്വര്‍ണ ജിമുക്കി കമ്മലുകളും  ഹെവി മെറ്റല്‍ വളകളുമാണ് താരത്തിന്‍റെ ആക്സസറീസ്. 

 

ചിത്രങ്ങള്‍ ശ്രീയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്‍റുകളുമായി രംഗത്തെത്തിയത്. സുന്ദരിയായിരിക്കുന്നു എന്നും ഈ നിറം ചേരുന്നുണ്ട് എന്നുമൊക്കെയാണ് താരത്തിന്‍റെ ചിത്രത്തിന് ലഭിച്ച കമന്‍റുകള്‍. ഈ ലുക്കിലുള്ള ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്.

 

2018ലാണ് ടെന്നിസ് താരവും വ്യവസായിയുമായ ആന്‍ഡ്ര്യൂവുമായി ശ്രീയയുടെ വിവാഹം കഴിയുന്നത്. പിന്നീട് ഇരുവരും ബാര്‍സിലോണയിലായിരുന്നു താമസം. ശേഷം മുംബൈയിലേക്ക് ഇവര്‍ താമസം മാറിയിരുന്നു. ഇതിനിടെ 2020 ലോക്ഡൗണ്‍ സമയത്ത് ഗര്‍ഭിണിയായ ശ്രീയ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇക്കാര്യം ആരാധകരില്‍ നിന്നെല്ലാം മറച്ചുവയ്ക്കുകയായിരുന്നു. തുടര്‍ന്ന് 2021 അവസാനത്തിലാണ് ശ്രീയ ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. ഇപ്പോള്‍ ഇടയ്ക്ക് കുഞ്ഞിനൊപ്പമുള്ള  ചിത്രങ്ങള്‍ ശ്രീയ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. 

Also Read: 'എന്‍റെ ഹൃദയം'; തന്‍റെ സഹോദരനൊപ്പം മകള്‍ മാള്‍ട്ടി; ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ