National Pet Day 2022 : 'ഇവർ നമ്മുടെ പൊന്നോമനകൾ', ഇന്ന് ദേശീയ വളര്‍ത്തുമൃഗ ദിനം

Web Desk   | Asianet News
Published : Apr 11, 2022, 11:46 AM IST
National Pet Day 2022 : 'ഇവർ നമ്മുടെ പൊന്നോമനകൾ', ഇന്ന് ദേശീയ വളര്‍ത്തുമൃഗ ദിനം

Synopsis

എല്ലാ വർഷവും ഏപ്രിൽ 11 യുഎസിൽ ദേശീയ വളർത്തുമൃഗ ദിനം ആഘോഷിക്കുന്നു. സ്വാര്‍ത്ഥ ചിന്തകളില്ലാതെ മനസ് തുറന്നു തങ്ങളുടെ ഉടമകളെ സ്‌നേഹിക്കുന്ന മൃഗങ്ങളെ തിരിച്ചു സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്താനാണ് ഈ ദിനം ആചരിക്കുന്നത്.

വളർത്തുമൃ​ഗങ്ങൾക്കും ഒരു ദിനം വേണ്ടേ? ഇന്ന് ദേശീയ വളർത്തുമൃഗ ദിനം (national pet day). എല്ലാ വർഷവും ഏപ്രിൽ 11 യുഎസിൽ ദേശീയ വളർത്തുമൃഗ ദിനം ആഘോഷിക്കുന്നു. സ്വാർത്ഥ ചിന്തകളില്ലാതെ മനസ് തുറന്നു തങ്ങളുടെ ഉടമകളെ സ്‌നേഹിക്കുന്ന മൃഗങ്ങളെ തിരിച്ചു സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താനാണ് ഈ ദിനം ആചരിക്കുന്നത്.

അനാഥരായ, ഒറ്റപ്പെട്ട വളർത്തുമൃഗങ്ങളെ സഹായിക്കാനും സ്‌നേഹിക്കാനും ഈ ദിനാചരണം പ്രോത്സാഹിപ്പിക്കുന്നു. 
പ്രശസ്ത മൃഗസ്നേഹിയും അഭിഭാഷകയും ജീവിതശൈലി വിദഗ്ധനുമായ കോളിൻ പൈജാണ് 2006-ൽ ദേശീയ വളർത്തുമൃഗ ദിനാചരണത്തിന് തുടക്കമിട്ടത്. 

വളർത്തുമൃഗങ്ങൾ  മാനസികാരോഗ്യം മെച്ചപ്പെടുത്തും. മാത്രമല്ല, അവർ സന്തോഷത്തെ ഉത്തേജിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതായി ​പ‍ഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഈ ദിനം പ്രോത്സാഹനം നൽകുന്നു. 

യുഎസിൽ മാത്രമാണ് ഈ ദിനം ആചരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇത് മറ്റ് രാജ്യങ്ങളിലും പ്രചാരം നേടി കഴിഞ്ഞു. നിങ്ങളുടെ പ്രിയപ്പെട്ട വളർത്തുമൃ​ഗങ്ങൾക്കൊപ്പം സമയം ചെലവിടുക എന്നതാണ് ഈ ദിനം ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം. 

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ