ഈ ആറ് വയസുകാരി മിടുക്കിയാണല്ലോ; ഇവാനയുടെ തകർപ്പൻ ഡാൻസ് കാണാം

Published : Jun 15, 2019, 10:35 AM ISTUpdated : Jun 15, 2019, 10:40 AM IST
ഈ ആറ് വയസുകാരി മിടുക്കിയാണല്ലോ; ഇവാനയുടെ തകർപ്പൻ ഡാൻസ് കാണാം

Synopsis

നടൻ വിൽസ്മിത്താണ് ഈ കൊച്ചുമിടുക്കിയുടെ ഡാൻസ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വിൽസ്മിത്ത് ഈ വീഡിയോ പങ്കുവച്ചതോടെ ഇവാന ലോക പ്രശസ്തിയിലെത്തിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയിലെ പോർട്ട് എലിസബത്ത് സ്വദേശിയാണ് ഈ മിടുക്കി.

ആറ് വയസുകാരി ഇവാന കോമ്പോബെല്ലായാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട് തകർപ്പൻ നൃത്തം ചെയ്ത് പലരുടെയും മനസിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ മിടുക്കി. ഇവാനയുടെ കിടിലൻ ഡാൻസ് പെർഫോമൻസ് ഇപ്പോൾ പങ്കു വച്ചിരിക്കുന്നത് ആരാണെന്ന് അറിയേണ്ടേ.

 നടൻ വിൽസ്മിത്താണ് ഈ കൊച്ചുമിടുക്കിയുടെ ഡാൻസ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വിൽസ്മിത്ത് ഈ വീഡിയോ പങ്കുവച്ചതോടെ ഇവാന ലോക പ്രശസ്തിയിലെത്തിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കയിലെ പോർട്ട് എലിസബത്ത് സ്വദേശിയാണ് ഈ മിടുക്കി.

 ഇവാനയ്ക്ക് നിരവധി ഫോളോവേഴ്സും ആരാധകരുമുണ്ട്. പ്രായത്തെ വെല്ലുന്ന മാസ്മരിക നൃത്തമാണ് ഇവാനയുടേതെന്നാണ് വീഡിയോ കണ്ട പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇവാനയുടെ ഡാൻസ് കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ടെന്നും ചിലർ കമന്റ് ചെയ്തിരിക്കുന്നു.

PREV
click me!

Recommended Stories

ചപ്പാത്തി പരത്തും, കൃഷിപ്പണിയും; തൊട്ടടുത്ത നിമിഷം ലക്ഷങ്ങളുടെ ഡിസൈനർ വസ്ത്രത്തിൽ റാംപിൽ! ഇന്ത്യൻ മോഡലുകളുടെ വൈറൽ ട്രെൻഡ്
പ്രോട്ടീനും ഫെെബറും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തും ; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് വേദിക പിന്റോ