
സ്കൈ ഡൈവ് ചെയ്യുന്നതിന് തൊട്ടു മുമ്പ് വിമാനത്തിൽ തൂങ്ങിനിന്നുകൊണ്ട് വർക്കൗട്ട് ചെയ്യുന്ന യുവതിയുടെ വീഡിയോയും സ്കൈ ഡൈവിങ്ങിനിടെ ബർഗർ കഴിക്കുന്ന മറ്റൊരു യുവതിയുടെ വീഡിയോയുമൊക്കെ നാം കണ്ടിട്ടുണ്ട്. സമാനമായൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സ്കൈ ഡൈവിങ്ങിനിടെ മുഖത്ത് മേക്കപ്പ് പുരട്ടുന്ന ഒരു യുവതിയുടെ വീഡിയോ ആണ് വൈറലാകുന്നത്. 10000 അടി ഉയരത്തിലായിരുന്നു യുവതിയുടെ സാഹസം. അമേരിക്കയില്‍ നിന്നുള്ള മക്കെന്ന നൈപ്പ് പങ്കുവച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്കൈഡൈവിങ്ങുമായി ബന്ധപ്പെട്ട പല വീഡിയോകളും യുവതി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. അതിൽ ഒരു വീഡിയോയിലാണ് സ്കൈഡൈവിങ്ങിനിടെ 10000 അടി ഉയരത്തിൽ നിന്ന് യുവതി മേക്കപ്പിടുന്നത്.
'എന്താണ് നിങ്ങളുടെ ചർമ്മ സംരക്ഷണത്തിന്റെ ദിനചര്യ? 10000 അടി ഉയരത്തിലായാലും അത് ചെയ്യണം. ഈ ബ്രാൻഡ് അതിനു നല്ലതാണ്. നിങ്ങളുടെ ദിനചര്യ നിങ്ങൾ തുടരൂ. അത് നിങ്ങളുടെ ചർമ്മത്തിനു സ്വാഭാവികമായ തിളക്കം നൽകും'- എന്ന കുറിപ്പോടെയാണ് യുവതി വീഡിയോ പങ്കുവയ്ക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെ നിരവധി പേരാണ് വീഡിയോ കണ്ടത്. വീഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. 'കൂൾ എന്ന വാക്ക് അർഥവത്താകുന്നത് നിങ്ങളിലാണ്. ഉയരങ്ങളിലേക്കു പോകൂ. ജീവിതം ആസ്വദിക്കൂ'- എന്നായിരുന്നു വീഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. ആരാണ് ക്യാമറ ഉപയോഗിച്ചതെന്ന് അറിയാൻ താത്പര്യമുണ്ടെന്നും ചിലര്‍ കമന്‍റ് ചെയ്തു. സ്കൈ ഡൈവിങ് ചെയ്യാന്‍ ശരിക്കും ആഗ്രഹം തോന്നുന്നു എന്നും ചിലര്‍ കമന്‍റ് ചെയ്തു.
Also Read: 'ഗൂച്ചി'യുടെ ആദ്യ ഇന്ത്യൻ അംബാസഡറായി ചരിത്രമെഴുതി ആലിയ ഭട്ട്