കണ്ടാല്‍ വെറുമൊരു കല്ല്, വിലയോ കോടികള്‍ !

Published : May 02, 2020, 11:13 AM ISTUpdated : May 02, 2020, 11:23 AM IST
കണ്ടാല്‍ വെറുമൊരു കല്ല്, വിലയോ കോടികള്‍ !

Synopsis

ലണ്ടനിലെ പ്രമുഖ  ലേലവില്‍പന സ്ഥാപനമായ ക്രിസ്റ്റീസില്‍ നടന്ന സ്വകാര്യവില്‍പനയിലാണ് ശിലയ്ക്ക് ഇത്രയും തുക ലഭിച്ചത്. 

അമ്പിളിയമ്മാവനെ വേണമെന്ന് പറഞ്ഞു വാശിപ്പിടിച്ചുകരഞ്ഞിരുന്ന ഒരു കുട്ടിക്കാലം നമ്മുക്ക് എല്ലാവര്‍ക്കുമുണ്ടാകാം. അമ്പിളിയെ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവിടെ നിന്ന് കാലാകാലങ്ങളായി ചില പൊടികളും കല്ലുകളും പാറക്കഷണങ്ങളുമൊക്കെ ഇങ്ങ് ഭൂമിയിലേക്ക് എത്തുന്നുണ്ട്. 

അത്തരത്തില്‍ ചന്ദ്രനില്‍ നിന്ന് ഭൂമിയില്‍ പതിച്ച ശിലാക്കഷണം അടുത്തിടെ വിറ്റുപോയത് 18 കോടിയിലധികം രൂപയ്ക്കാണ്. ഛിന്നഗ്രഹമോ വാല്‍നക്ഷത്രമോ ചന്ദ്രോപരിതലത്തില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് അടര്‍ന്ന് പതിക്കാനിടയായതാണ് ഈ ശില എന്നാണ് നിഗമനം. 

ലണ്ടനിലെ പ്രമുഖ  ലേലവില്‍പന സ്ഥാപനമായ ക്രിസ്റ്റീസില്‍ നടന്ന സ്വകാര്യവില്‍പനയിലാണ് ശിലയ്ക്ക് ഇത്രയും തുക ലഭിച്ചത്. വ്യാഴാഴ്ച നടന്ന വില്‍പനയില്‍ രണ്ട് മില്യണ്‍ പൌണ്ടാണ് ലഭിച്ചത്. അതായത് 18,85,53,913 രൂപ. 

 

13.5 കിലോഗ്രാം ഭാരമുള്ള ഈ ശിലയ്ക്ക് നല്‍കിയിരിക്കുന്ന പേര് 'NWA 12691' എന്നാണ്. സഹാറ മരുഭൂമിയില്‍ നിന്നാണ് ഈ ശിലാക്കഷണം ലഭിച്ചത്. 

ചന്ദ്രനില്‍ നിന്ന് ഭൂമിയില്‍ പതിച്ച അഞ്ചാമത്തെ വലിയ ശിലയായാണ് ഇതിനെ കണക്കാക്കുന്നത്. ചന്ദ്രനില്‍ നിന്ന് 650 കിലോഗ്രാമോളം ഭാരമുള്ള കഷണം വരെ ഭൂമിയിലെത്തിയിട്ടുണ്ട് എന്നാണ് ഗവേഷകര്‍ പറയുന്നത്. 

Also Read: തേയില ലേലത്തില്‍ 'മനോഹരി'ക്ക് പൊന്നും വില...
 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ