വാതിലിന്റെ പിടിയിൽ ചുറ്റിയിരുന്ന് പാമ്പ് ; വീഡിയോ കാണാം

Published : May 16, 2024, 09:11 AM ISTUpdated : May 16, 2024, 09:22 AM IST
വാതിലിന്റെ പിടിയിൽ ചുറ്റിയിരുന്ന് പാമ്പ് ; വീഡിയോ കാണാം

Synopsis

14 സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോ ആണിത്. "ഇത് ഏതുതരം പാമ്പായിരുന്നു?" എന്നാണ് വീഡിയോ കണ്ട ഒരാൾ കമന്റ് ചെയ്തതു. "പാമ്പ്: ഞാൻ വാതിൽ അടയ്ക്കും," എന്നാണ് മറ്റൊരു കമന്റ്‌.

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ്  ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ പുറത്തുവരുന്നത്. ചിലത് കൗതുകം ഉണർത്തുന്ന വീഡിയോ ആണെങ്കിൽ മറ്റു ചിലത് ഏറെ ഭയപ്പെടുത്തുന്ന വീഡിയോ ആകാം. വാതിലിന്റെ പിടിയിൽ പാമ്പ് ചുറ്റികിടക്കുന്ന വീഡിയോയാണ് ഇപ്പോൾ വെെറലായിരിക്കുന്നത്.

'വൈറൽ ഹോഗ്' എന്ന യൂട്യൂബ് ചാനലാണ് വീഡിയോ മെയ് 11 ന് പുറത്ത് വിട്ടത്. മെയ് 6 ന് യുഎസിലെ സൗത്ത് കരോലിനയിലെ സ്പാർട്ടൻബർഗിലാണ് സംഭവം. റെക്കോർഡ് ചെയ്ത സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ വീട്ടിൽ നിന്ന് പുറത്തുപോകാൻ ഇറങ്ങുന്നത് വീഡിയോയിൽ കാണാം. ശേഷം വാതിൽ അടക്കുന്നതിനായി വാതിലിന്റെ പിടിയിൽ പിടിക്കാൻ പോകുമ്പോഴാണ് സംഭവം.

വാതിലിന്റെ പിടിയിൽ തൊട്ടപ്പോൾ പാമ്പ് കെെയ്യിൽ കൊത്താൻ പോകുന്നതും വീഡിയോയിൽ കാണാം. പാമ്പിനെ കണ്ട യുവാവ് പുറത്തേക്ക് ഓടുകയും ചെയ്യുന്നുണ്ട്. വാതിലിന്റെ പിടിയിൽ ചുറ്റും കറങ്ങിയിരിക്കുന്ന ഒരു കറുത്ത പാമ്പിനെ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും.

14 സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോ ആണിത്. "ഇത് ഏതുതരം പാമ്പായിരുന്നു?" എന്നാണ് വീഡിയോ കണ്ട ഒരാൾ കമന്റ് ചെയ്തതു. "പാമ്പ്: ഞാൻ വാതിൽ അടയ്ക്കും," എന്നാണ് മറ്റൊരു കമന്റ്‌.
 

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ