ചവറ്റുകുട്ടയുടെ അടിയിൽ പതുങ്ങിയിരുന്നത് പാമ്പ് ; വീഡിയോ കാണാം

Published : Jun 28, 2023, 07:50 PM ISTUpdated : Jun 28, 2023, 07:52 PM IST
ചവറ്റുകുട്ടയുടെ അടിയിൽ പതുങ്ങിയിരുന്നത് പാമ്പ് ; വീഡിയോ കാണാം

Synopsis

'റെസ്‌ക്യൂവ്ലോഗ്‌സ്' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 30ലധികം ലെെക്കുകളും നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു.

പാമ്പുകളെ പേടിയില്ലാത്ത ആളുകൾ ചുരുക്കമായിരിക്കും. മനുഷ്യർക്ക് ഏറ്റവും അധികം പേടിയുള്ള ഇനങ്ങളാണ് പാമ്പുകൾ. കാരണം, അത് അങ്ങ് കാട്ടിൽ മാത്രമല്ല, പാടത്തും പറമ്പിലും വീട്ടുമുറ്റത്തും എന്തിന് വീടിന്റെ അകത്ത് വരേയും കാണാം. ഈ സോഷ്യൽ മീഡിയ കാലത്ത് പാമ്പുകളുടെ അനേകം വീഡിയോകളും ചിത്രങ്ങളുമാണ് ഓരോ ദിവസവും വൈറലാവുന്നത്. പാമ്പുകളുടെ ചില വീഡിയോകൾ നമ്മളെ പലപ്പോഴും ഭയപ്പെടുത്താറുണ്ട്. 

പാമ്പിന്റെ മറ്റൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. വീഡിയോയിൽ ഒരു പാമ്പ് ചവറ്റുകുട്ടയുടെ അടിയിൽ ഒളിച്ചിരിക്കുന്നതായി കാണാം. മാലിന്യം നിക്ഷേപിക്കാനായി ചവറ്റുകുട്ട തുറക്കാൻ പോയപ്പോൾ ചെറുതായി അനങ്ങുന്നത് കണ്ട യുവാവ് അത് മറിച്ചിടുകയായിരുന്നു. ശേഷം അടിയിൽ ഒളിച്ചിരുന്ന പാമ്പിനെ കാണുകയായിരുന്നു. വീഡിയോ എടുക്കുന്ന ആളെ പാമ്പ് കൊത്താൻ ശ്രമിക്കുന്നതും കാണാം.

'റെസ്‌ക്യൂവ്ലോഗ്‌സ്' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 30 ലധികം ലെെക്കുകളും നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ച് കഴിഞ്ഞു. തീർച്ചയായും പാമ്പിന്റെ അമ്മയും ഈ വീട്ടിൽ താമസിക്കുന്നുണ്ടെന്ന് ഒരാൾ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തു. 

"വളരെ ഭംഗിയായി തോന്നുന്നു, അതിനെ കൊല്ലരുത്. എവിടെയെങ്കിലും വിട്ടേക്കുക".... എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്, "അതെങ്ങനെ അവിടെ വന്നു?" എന്നാണ് മറ്റൊരാളുടെ ചോദ്യം. അടുത്തിടെ ഒരു പാമ്പ് ചെരുപ്പും കടിച്ചെടുത്തുകൊണ്ട് പാഞ്ഞുപോകുന്ന വീഡിയോ ഏറെ വെെറലായിരുന്നു. 

Read more രാജവെമ്പാലയുടെ വിഷം പോലും ഏശില്ല, ഈ ഇത്തിരിക്കുഞ്ഞന്‍ മൃഗം ചില്ലറക്കാരനല്ല

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണം:-

 

PREV
Read more Articles on
click me!

Recommended Stories

എസി നിങ്ങളുടെ ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ
വേനൽക്കാലത്ത് ചർമ്മത്തെ നശിപ്പിക്കുന്ന തെറ്റുകൾ; ഇവ ഒഴിവാക്കാം